ചൈന തായ്‌വാനിൽ അധിനിവേശം നടത്തിയാൽ യുഎസ് പ്രതിരോധിക്കും: ബൈഡൻ

biden
ജോ ബൈഡൻ
SHARE

ടോക്കിയോ∙ തായ്‌വാനിൽ ചൈന അധിനിവേശം നടത്തിയാൽ യുഎസ് സൈന്യം പ്രതിരോധിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. ചൈന അപകടകരമായ നീക്കം നടത്തുകയാണെന്നും ബൈഡൻ ആരോപിച്ചു. ജപ്പാനിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയുടെ മുന്നോടിയായി ജപ്പാൻ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ബൈഡന്റെ പരാമർശം.

‘‘റഷ്യ, യുക്രെയ്നിൽ നടത്തിയ അധിനിവേശത്തെത്തുടർന്ന് യുഎസും ജപ്പാനും ശക്തമായ നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്. ചൈനയും റഷ്യയും ചേർന്നു നടത്തുന്ന നാവിക വിന്യാസങ്ങൾ  സംയുക്തമായി നിരീക്ഷിച്ചുവരികയാണ്. ‘ഏക ചൈന’ നയത്തോട് യോജിക്കുന്നു. എന്നാൽ ബലം പ്രയോഗിച്ച് പിടിച്ചെടുക്കുന്നത് ശരിയല്ല. യുക്രെയ്നിൽ റഷ്യ നടത്തിയതിനു സമാനമായ അധിനിവേശമായിരിക്കും അത്. തന്ത്രപരമായ സേനാമുന്നേറ്റമാണ് ചൈന നടത്തുന്നത്. യുക്രെയ്നിൽ അധിനിവേശം നടത്തിയതിന് റഷ്യ ദീർഘകാലാടിസ്ഥാനത്തിൽ പിഴ ഒടുക്കേണ്ടി വരും. തായ്‌വാൻ കീഴടക്കാൻ ശ്രമിക്കുന്ന ചൈനയ്ക്കുള്ള സൂചനയാണിത്’’– ബൈഡൻ പറഞ്ഞു. 

സ്വയംഭരണം നടത്തുന്ന തായ്‌വാൻ ചൈനയുടെ ഭാഗമാണെന്നാണ് ചൈന കമ്യൂണിസ്റ്റ് പാർട്ടിയുടെ വീക്ഷണം. ചൈനയുടെ അധികാരകേന്ദ്രത്തിനു കീഴിലാക്കാനുള്ള ശ്രമം നടത്തുമെന്നും പാർട്ടി പ്രഖ്യാപിച്ചിരുന്നു. 

English Summary: US Will Defend Taiwan If Invaded: Biden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS