ഒച്ചയും അനക്കവുമില്ലാതെ നിശബ്ദത കൊണ്ട് വിങ്ങിപ്പൊട്ടുന്ന കൊല്ലം നിലമേലിലെ ‘സീ വില്ല’യെന്ന വീടിനു നോവിന്റെ ഛായയാണ്. കുറച്ചു നാൾ മുൻപ് നടന്ന കല്യാണത്തിന്റെയും ഹൽദിയുടെയുമൊക്കെ ആഘോഷങ്ങളിൽ പകിട്ടോടെ നിറഞ്ഞ വീടല്ല ഇന്നത്. അകത്തു നിറയുന്ന കണ്ണീരിനെ പൊതിഞ്ഞു പിടിച്ചു ക്ഷീണിച്ചു പോയ വീടാണ്. വിസ്മയയുടെ ചിത്രങ്ങൾ നിറയെ ഫ്രെയിം ചെയ്തു വച്ച ആ വീട്ടിൽ മകളുടെ ഓർമകൾ മാത്രം ശ്വസിച്ചു ജീവിക്കുന്ന രണ്ടു പേരുണ്ട്; വിസ്മയയുടെ അച്ഛനും അമ്മയും. മകൾ പോയിട്ടിന്നേവരെ താടിയും മുടിയും എടുത്തിട്ടില്ല അച്ഛൻ ത്രിവിക്രമൻ. കയറിയും ഇറങ്ങിയും ഒതുക്കമില്ലാതെ വളർന്ന താടി പഴയ രൂപത്തിന്റെ നിഴലെന്നു തോന്നിപ്പിക്കും. എങ്കിലും മകൾ പോയപ്പോൾ നിലച്ച സമയത്തിൽ നിന്ന് പുറത്തേക്കു കടക്കാൻ അച്ഛന് വയ്യ. വിസ്മയ കാണാതെ പോയ സഹോദരൻ വിജിത്തിന്റെ കുട്ടിയെ വിസ്മയ എടുത്തു നിൽക്കുന്നതായി വരപ്പിച്ച ഒരു വലിയ ചിത്രമുണ്ട് ചുമരിൽ. നടക്കാതെ പോയ കാഴ്ചയെ ഇങ്ങനെയെങ്കിലും തിരിച്ചു പിടിച്ചു നെടുവീർപ്പിടുകയാണ് ഇവർ.
വേദന കണ്ണടയുന്നത് വരെ സഹിക്കണ്ടേ? നെഞ്ചുലച്ച് ഒരു വീട്, അവിടെ രണ്ടു പേർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.