ADVERTISEMENT

ഡെറാഡൂൺ∙ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാർഥിയായി മത്സരിച്ച റിട്ടയേർഡ് കേണൽ അജയ് കൊത്തിയാൽ ബിജെപിയിൽ ചേർന്നു. ഡെറാഡൂണിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ സാന്നിധ്യത്തിലാണ് ബിജെപിയിൽ ചേർന്നത്. ആം ആദ്മി പാർട്ടിയിൽ നിന്ന് കഴിഞ്ഞയാഴ്‌ച രാജി വച്ച് പുറത്തുവന്നിരുന്നു. 

രാജി തീരുമാനം ട്വിറ്ററിൽ അറിയിക്കുകയും രാജിക്കത്ത് പരസ്യപ്പെടുത്തുകയും ചെയ്‌തിരുന്നു. '2021 ഏപ്രിൽ 19 മുതൽ ഞാൻ ആം ആദ്‌മി പാർട്ടിയിൽ അംഗമാണ്. രാജ്യത്തെ മുൻ സൈനികരുടെയും, മുതിർന്നവരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും ബുദ്ധിജീവികളുടെയും വികാരം മാനിച്ചുകൊണ്ട് ഞാൻ പാർട്ടിയിൽനിന്ന് രാജിവയ്ക്കുകയാണ്'- കേജ്‌രിവാളിനയച്ച രാജിക്കത്തിൽ കൊത്തിയാൽ വ്യക്തമാക്കി.   

മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ 47 സീറ്റുകളിൽ വിജയിച്ച് ബിജെപി അധികാരത്തിലെത്തിയിരുന്നു. അതേസമയം ആം ആദ്മി പാർട്ടിക്ക് സീറ്റുകളൊന്നും നേടാനായില്ല. രണ്ടാമതെത്തിയ കോൺഗ്രസ് 19 സീറ്റിലും ബിഎസ്‌പി 2 സീറ്റിലും വിജയിച്ചു.  

English Summary: Ajay Kothiyal, AAP's Uttarakhand CM candidate, joins BJP in Dehradun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com