ADVERTISEMENT

ചണ്ഡിഗഡ്∙ പഞ്ചാബിൽ അഴിമതി ആരോപണ വിധേയനായ മന്ത്രിയെ പുറത്താക്കി മുഖ്യമന്ത്രി ഭഗവന്ത് മാൻ. ആരോഗ്യമന്ത്രി വിജയ് സിങ്ളയെയാണ് പുറത്താക്കിയത്. തൊട്ടുപിന്നാലെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. കരാറുകാരോട് ഒരു ശതമാനം കമ്മിഷൻ ആവശ്യപ്പെട്ടെന്ന് തെളിഞ്ഞതാണ് മന്ത്രിയെ പുറത്താക്കാൻ കാരണം.

ഒരു ശതമാനം പോലും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അഴിമതിവിരുദ്ധ മാതൃക അനുസരിച്ചാണ് മന്ത്രിയെ പുറത്താക്കിയതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. 

അഴിമതിക്കെതിരെ സ്വന്തം പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ കരുത്തുള്ളത് ആം ആദ്മി പാർട്ടിക്ക് മാത്രമാണെന്ന് രാഘവ് ഛദ്ദ എംപി പറഞ്ഞു. ഡൽഹിയിൽ അത്തരം നടപടികൾക്ക് സാക്ഷ്യം വഹിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. 

English Summary: Bhagwant Mann Sacks Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com