ക്വാഡ് ഉച്ചകോടിക്കിടെ ജപ്പാന് സമീപം യുദ്ധവിമാനം പറത്തി റഷ്യ, ചൈന - വിഡിയോ

nobuvo-kishi
ജപ്പാനു സമീപത്തുകൂടി പറന്ന ചൈനീസ് യുദ്ധവിമാനം (വിഡിയോ ദൃശ്യം)
SHARE

ടോക്കിയോ∙ ക്വാഡ് ഉച്ചകോടി നടക്കുന്നതിനിടെ ചൈനീസ്, റഷ്യൻ യുദ്ധവിമാനങ്ങൾ ജപ്പാന്റെ സമീപത്തുകൂടി സംയുക്ത പറക്കൽ നടത്തിയതായി റിപ്പോർട്ട്. ജപ്പാൻ വിദേശകാര്യ മന്ത്രി നോബുവോ കിഷിയാണ് ആരോപണം ഉന്നയിച്ചത്. ഈ സംഭവത്തിൽ ജപ്പാൻ ഭരണകൂടം റഷ്യയോടും ചൈനയോടും അതൃപ്തി വ്യക്തമാക്കിയെന്നും മന്ത്രി പറഞ്ഞു. 

യുദ്ധവിമാനങ്ങൾ അതിർത്തി ലംഘിച്ചില്ല. എന്നാൽ കഴിഞ്ഞ നവംബറിനുശേഷം ഇതു നാലാം തവണയാണു ജപ്പാനു സമീപം ഇരു രാജ്യങ്ങളുടെയും യുദ്ധവിമാനം പറക്കുന്നത്. മേഖലയിലെ തൽസ്‌ഥിതി മാറ്റാൻ ചില രാജ്യങ്ങൾ മനഃപൂർവം ശ്രമിക്കുന്നെന്ന് ക്വാഡ് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. 

'റഷ്യയുടെ യുക്രെയ്ൻ യുദ്ധത്തിനെതിരെ ലോകരാജ്യങ്ങൾ പ്രതികരണം ഉയർത്തുന്ന സാഹചര്യത്തിൽ അവരുമായി ചേർന്ന് ചൈന ഇത്തരമൊരു നടപടിക്കു മുതിർന്നത് വളരെ ആശങ്കാജനകമാണ്. ഇതിനെ നിസ്സാരമായി തള്ളിക്കളയാനാവില്ല. ജപ്പാൻ കടലിനു മുകളിലും കിഴക്കൻ ചൈന കടലിനു മുകളിലുമായാണ് ഇരു രാജ്യങ്ങളുടെയും യുദ്ധവിമാനങ്ങൾ അഭ്യാസ പ്രകടനം നടത്തിയത്. നാലു വിമാനങ്ങൾ ഉണ്ടായിരുന്നു. രണ്ടെണ്ണം ചൈനയുടെയും രണ്ടെണ്ണം റഷ്യയുടെയും.' - ജപ്പാൻ പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു

English Summary: China, Russia Fighter Jets Fly Nearby As Quad Met, Says Japan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA