തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ സമിതിയുമായി കോൺഗ്രസ്; ജി23 അംഗങ്ങൾക്കും അവസരം

congress
ദിഗ്‌വിജയ സിങ്, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, അജയ് മാക്കൻ എന്നിവർ കോൺഗ്രസ് ചിന്തൻ ശിബിർ വേദിയിൽ.
SHARE

ന്യൂഡൽഹി ∙ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തയാറെടുക്കാൻ എട്ടംഗ രാഷ്ട്രീയകാര്യ സമിതിയും ചുമതലാ സംഘവും രൂപീകരിച്ച് കോൺഗ്രസ്. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയാണ് പുതിയ തീരുമാനം അറിയിച്ചത്. കോൺഗ്രസിനുള്ളിൽ തിരുത്തൽ നയങ്ങൾ ആവശ്യമുണ്ടെന്ന് പറഞ്ഞ ജി-23 ഗ്രൂപ്പിലെ അംഗങ്ങളും സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അംബിക സോണി, ദിഗ്‌വിജയ സിങ്, കെ.സി.വേണുഗോപാൽ, ജിതേന്ദ്ര സിങ്, ജി23 അംഗങ്ങളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ എന്നിവരാണു രാഷ്ട്രീയകാര്യ സമിതിയിൽ. പി.ചിദംബരം, മുകുൾ വാസ്‌നിക്, ജയറാം രമേശ്, കെ.സി.വേണുഗോപാൽ, അജയ് മാക്കൻ, പ്രിയങ്ക ഗാന്ധി, രൺദീപ് സുർജെവാല, സുനിൽ കനുഗോലു എന്നിവർ ചേർന്നതാണ് ചുമതലാ സംഘം. സംഘത്തിലെ ഓരോ അംഗത്തിനും പ്രത്യേക ചുമതലകൾ നൽകും. 

ഭാരത് ജോഡോ യാത്രയ്ക്കു വേണ്ടി കേന്ദ്ര പ്ലാനിങ് ഗ്രൂപ്പിനെ ഏർപ്പെടുത്തി. ഭാരത് ജോഡോ യാത്രാകമ്മിറ്റിയിൽ ദിഗ്‌വിജയ സിങ്, സച്ചിൻ പൈലറ്റ്, ശശി തരൂർ, രൺവീർ സിങ് ബിട്ടു, കെ.ജി.ജോർജ്, ജോതിമണി, പ്രദ്യുത് ബോർഡോലോയ്, ജിത്തു പട്വാരി, സലിം അഹമ്മദ് എന്നിവർ അംഗങ്ങളാണ്.       

English Summary: Congress forms political panel, task force for 2024 polls, includes G-23 members

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA