തിരുവനന്തപുരം∙ കഞ്ചാവ് വിൽപനക്കാരനെ പിടികൂടുന്നതിനിടെ ആക്രമണത്തിൽ 4 എക്സൈസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സ്വരൂപ്, സിവിൽ എക്സൈസ് ഓഫിസർ ഷജീർ, നജീമുദീൻ, പ്രിവന്റീവ് ഓഫിസർ അനിൽ കുമാർ എന്നിവർക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച രാത്രി 8ന് കുളപ്പട വില്ലേജ് ഓഫിസിന് സമീപം ആണ് സംഭവം. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതി കയ്യിൽ കരുതിയ കമ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു.
English Summary: Excise Officials attacked by Ganja Seller in Thiruvananthapuram