തിരുവനന്തപുരം ∙ വെള്ളനാട് ചക്കിപ്പാറയിൽ മദ്യപിച്ച് 11 കെവി വൈദ്യുതി ലൈനിൽ കയറിപ്പിടിച്ച മധ്യവയസ്കൻ മരിച്ചു. വെള്ളനാട് പുനലാൽ ചക്കിപ്പാറ കിഴക്കുംകര വീട്ടിൽ സ്റ്റാൻലി (53) ആണ് മരിച്ചത്. രാവിലെ 9.30 ഓടെ ആണ് സംഭവം. ഷോക്കേറ്റ് താഴെ മതിലിനു മുകളിൽ വീണ ശേഷമാണു നിലത്ത് വീണത്. ഉടൻ തന്നെ വെള്ളനാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
English Summary: Man electrocuted to death after touching 11Kv line in Thiruvananthapuram