യോഗിക്കെതിരെ പോസ്റ്റിട്ടു; കൗമാരക്കാരന് 15 ദിവസം ഗോശാല വൃത്തിയാക്കൽ ശിക്ഷ

yogi
യോഗി ആദിത്യനാഥ്
SHARE

ലക്നൗ∙ ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട 15 വയസ്സുകാരന് ശിക്ഷ വിധിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്. ശിക്ഷയായി കുട്ടിയോട് 15 ദിവസം ഗോശാലയിൽ ജോലിചെയ്യാനും 15 ദിവസം പൊതുസ്ഥലം വൃത്തിയാക്കാനുമാണ് ഉത്തരവ്. 10,000 രൂപ പിഴയും ചുമത്തി. മൊറാദാബാദിലെ ജുവനൈൽ ജസ്റ്റിസ് ബോർഡാണ് 15 വയസ്സുകാരനെതിരെ നടപടിയെടുത്തത്. 

യോഗി ആദിത്യനാഥിന്‍റെ മോർഫ് ചെയ്ത ചിത്രം പ്രകോപനപരമായ സന്ദേശത്തോടുകൂടി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാണ് കേസ്. ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രസിഡന്റ് അഞ്ജൽ അദാന, അംഗങ്ങളായ പ്രമീള ഗുപ്ത, അരവിന്ദ് കുമാർ ഗുപ്ത എന്നിവരാണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ പ്രായവും ആദ്യ കേസാണെന്നതും പരിഗണിച്ചാണ് ശിക്ഷാ ഇളവുകൾ നൽകിയതെന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് അറിയിച്ചു. 

English Summary: Teenager Sentenced to Community Service in UP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA