ADVERTISEMENT

കീവ്∙ ഫെബ്രുവരി 24ലെ റഷ്യൻ അധിനിവേശത്തിനു പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ വധിക്കാൻ യുക്രെയ്‌ൻ സൈന്യം ശ്രമിച്ചതായി വെളിപ്പെടുത്തൽ. കരിങ്കടലിനും കാസ്പിയൻ കടലിനും ഇടയിലുള്ള കോക്കസസിൽ വച്ചാണ് തീർത്തും പരാജയപ്പെട്ട ശ്രമം നടന്നതെന്നു യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗം മേധാവി മേജർ ജനറൽ ക്രൈലോ ബിഡാനോവ് യുക്രെയ്‍ൻ ഓൺലൈൻ മാധ്യമം യുക്രെയ്ൻസ്ക പ്രാവ്‌ദയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.

ഏകദേശം 2 മാസം മുൻപായിരുന്നു ആക്രമണമെന്നും ബിഡാനോവ്പറഞ്ഞു. സമീപകാലത്ത് പുട്ടിന്റെ ആരോഗ്യസംബന്ധമായ നിരവധി ആശങ്കകൾ ഉയർന്നുവന്നിരുന്നു. പുട്ടിന് ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതാണ് യുക്രെയ്ൻ യുദ്ധത്തിലടക്കം ദ്രുതഗതിയിലുള്ള നീക്കങ്ങൾ ഉണ്ടാവാൻ കാരണമെന്നും മാധ്യമറിപ്പോർട്ടുകളുണ്ട്.

പുട്ടിന് പാർക്കിൻസൺസ് അടക്കമുള്ള രോഗങ്ങൾ ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് യുക്രെയ്‍ൻ സൈന്യത്തിന്റെ വധശ്രമത്തെ പുട്ടിൻ അതിജീവിച്ചുവെന്ന വെളിപ്പെടുത്തലും വരുന്നത്. യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗം മേധാവിയുടെ അവകാശവാദത്തോട് ക്രെംലിൻ പ്രതികരിച്ചില്ല. 

മേയ് 12ന് രാത്രിയിലോ 13ന് പുലർച്ചെയോ വയറ്റിലെ ഫ്ലൂയിഡ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് പുട്ടിൻ വിധേയമായതായി രാജ്യാന്തര മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. സുഹൃത്തും വിശ്വസ്‌തനുമായ നിക്കോള പട്രുഷേവുമായി രണ്ടു മണിക്കൂർ നീണ്ടുനിന്ന സംഭാഷണത്തിനിടെ പുട്ടിൻ അസുഖവിവരം തുറന്നുപറഞ്ഞതായും റിപ്പോർട്ടുകൾ പ്രചരിച്ചു.

തന്റെ പിൻഗാമിയായി പുട്ടിൻ മനസ്സിൽ കാണുന്ന പട്രുഷേവിന് അധികാരം കൈമാറും മുൻപ് ആവശ്യമായ തയാറെടുപ്പ് നടത്താൻ സമയം ആവശ്യമാണെന്ന് പുട്ടിൻ പറഞ്ഞതായും സംസാരമുണ്ട്.

English Summary: Russian President Vladimir Putin Survived Assassination Attempt 2 Months Ago: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com