സ്ത്രീകള്‍ ഉൾപ്പെടെ താമസിച്ച ഫ്ലാറ്റിൽ അതിക്രമിച്ചു കയറി കവർച്ച; 3 പേർ അറസ്റ്റിൽ

arun-ismail-amal-1
അരുൺ, ഇസ്മായിൽ, അമൽ
SHARE

കോഴിക്കോട്∙ സ്ത്രീകള്‍ ഉൾപ്പെടെ താമസിച്ചിരുന്ന ഫ്ലാറ്റിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. ചേവായൂർ കാളാണ്ടിതാഴം സ്വദേശി അരുൺ ദാസ് (28), ബേപ്പൂർ മാളിയേക്കൽ പറമ്പിൽ ഇസ്മായിൽ (25), മുണ്ടിക്കൽതാഴം തെക്കേമന ഇടത്തുപറമ്പിൽ അമൽ (അപ്പു–22) എന്നിവരാണ് അറസ്റ്റിലായത്.

മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതികളെ ഉൾപ്പെടെ ആക്രമിച്ചു ഭീഷണിപ്പെടുത്തി 17,000 രൂപയും മൊബൈൽ ഫോണുകളും ജാക്കറ്റും വിലകൂടിയ സൺഗ്ലാസും കവർന്നെന്നാണ് കേസ്. മെഡിക്കൽ കോളജ് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ കെ.സുദർശൻ, ഇൻസ്പെക്ടർ ബെന്നി ലാലു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഏപ്രിൽ 21ന് രാത്രി എട്ടിനാണ് സംഭവം. ചേവായൂർ ആലുങ്ങൽ വീട്ടിൽ അബ്ദുൽ റഷീദ് ഏറ്റെടുത്തു നടത്തിവരുന്ന ഫ്ലാറ്റിലാണ് ആക്രമണമുണ്ടായത്. പ്രതികളിൽ നിന്നും കവർച്ച നടത്തിയ മുതലും പണവും കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കും.

English Summary: 3 Arrested for Robbing money at flat in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA