ADVERTISEMENT

കോഴിക്കോട്∙ മുതിർന്ന കോൺഗ്രസ് നേതാവും പ്രമുഖ സഹകാരിയും ദീർഘകാലം കുന്നമംഗലം ഹൈസ്കൂൾ ഹെഡ്മാസ്റ്ററുമായിരുന്ന വേങ്കാട്ട് ചാലിൽ എൻ.പത്മനാഭൻ മാസ്റ്റർ (85) അന്തരിച്ചു. കുന്ദമംഗലം കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, കുന്ദമംഗലം കോ- ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി ഡയറക്ടർ, കേരള സ്റ്റേറ്റ് ഹൗസിങ് ഫെഡറേഷൻ ഡയറക്ടർ, കെഡിസി ബാങ്ക് ഡയറക്ടർ, കാലിക്കറ്റ് സർവകലാശാല സെനറ്റ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

വളരെ ചെറുപ്രായത്തിൽതന്നെ കോൺഗ്രസ് പ്രസ്ഥാനത്തിലാകൃഷ്ടനായ പത്മനാഭൻ മാസ്റ്റർ കുരുവട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്, കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് എന്നീ നിലകളിലും കോഴിക്കോട് ഡിസിസി വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലെ പ്രമുഖരായ എ.കെ.ആന്റണി, വയലാർ രവി, ഉമ്മൻ ചാണ്ടി, വി.എം.സുധീരൻ തുടങ്ങിയ നേതാക്കളുമായി സൗഹൃദബന്ധമുണ്ടായിരുന്ന പത്മനാഭൻ മാസ്റ്റർ കെപിസിസി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്

പരേതരായ പയമ്പ്ര വേങ്കാട്ട് ചാലിൽ നാരായണൻ നായരുടെയും നങ്ങാളി മൂലത്ത് മണ്ണിൽ അമ്മു അമ്മയുടെയും മകനാണ്. ഭാര്യ ചാത്തനാത്ത് വത്സ. ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന ബീന പ്രവീൺ കുമാർ, ബാലകൃഷ്ണൻ എന്നിവരാണ് മക്കൾ. മരുമക്കൾ പ്രവീൺ കുമാർ, സ്മിത ബാലകൃഷ്ണൻ (ഇരുവരും ഓസ്ട്രേലിയ) സഹോദരങ്ങൾ: അഡ്വ. ഭാസ്കരൻ നായർ, ജാനകി അമ്മ, ബാലകൃഷ്ണൻ നായർ (റിട്ട. അധ്യാപകൻ കുന്ദമംഗലം ഹൈസ്കൂൾ) പരേതരായ നാരായണി അമ്മ, മാധവി അമ്മ, കാർത്യായനി അമ്മ, ദേവകി അമ്മ. ശവസംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. 

English Summary : Congress leader Padmanabhan Master passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com