ADVERTISEMENT

കോഴിക്കോട്  ∙ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ.നവാസിനെതിരെ ഇ.ടി.മുഹമ്മദ് ബഷീർ. 'നവാസ് വന്ന വഴി ശരിയല്ലെന്ന് പല തവണ പറഞ്ഞു കഴിഞ്ഞതാണ്. ഹരിത വിഷയം ഇത്രയും സങ്കീര്‍ണമാകാന്‍ കാരണം നവാസാണ്. ഉചിതമായ നടപടി വേണ്ടിയിരുന്ന സംഭവമായിരുന്നു.' നവാസിനെതിരെ ഉന്നതാധികാര സമിതിയിൽ താൻ ശക്തമായ നിലപാട് എടുത്തിരുന്നുവെന്നും ഇ.ടി. മനോരമ ന്യൂസ് പുറത്തുവിട്ട ശബ്ദരേഖയിൽ പറയുന്നു. 

'എംഎസ്എഫിനെയും ഹരിതയെയും തമ്മിൽ പിണക്കി. സംഘടന നന്നാവാൻ ഇനി വേണ്ടത് നവാസിനെ മാറ്റി നിർത്തുക മാത്രമാണ്. എംഎസ്എഫ് നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണം നവാസ് വന്നവഴി ശരിയല്ലാത്തത് കൊണ്ടാണ്. ഹരിതയുമായും എംഎസ്എഫുമായി തെറ്റാൻ നവാസ് മാത്രമാണ് കാരണം'-ബഷീർ പറഞ്ഞു. എംഎസ്എഫ് നേതാക്കളോട് അപമര്യാദയായി സംസാരിച്ച നവാസിനെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന നിലപാടാണ് ബഷീർ സ്വീകരിച്ചത്.   

English Summary: ET Muhammed Basheer hits hard against MSF president PK Navas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com