കേന്ദ്ര സർക്കാർ പെട്രോൾ-ഡീസൽ വിലയിൽ വൻ കുറവു വരുത്തിയിരിക്കുകയാണ്. പെട്രോളിന്റെ കേന്ദ്ര എക്സൈസ് നികുതി ലീറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയുമാണു കുറച്ചത്. പ്രധാനമന്ത്രി ഉജ്വല യോജന (ഉജ്വല പദ്ധതി) പ്രകാരം പാവപ്പെട്ടവർക്കു വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറിന് 200 രൂപയുടെ സബ്സിഡിയും ലഭിക്കും. കോവിഡും റഷ്യ–യുക്രെയ്ൻ യുദ്ധവും രാജ്യാന്തരതലത്തിൽ സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം ഇന്ത്യയെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. രൂപയുടെ മൂല്യം ഇടിഞ്ഞതും കയറ്റുമതി രംഗത്തെ തകർച്ചയുമൊക്കെ ഇന്ത്യയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിച്ച സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി. 50 രൂപയ്ക്ക് പെട്രോൾ നൽകുമെന്നു പറഞ്ഞ് വന്ന സർക്കാരിന്റെ കാലത്ത് ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില 1000 രൂപയിലേറെയായി എന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. രൂപയുടെ വിനിമയമൂല്യം കുറഞ്ഞിട്ടും കയറ്റുമതിയിൽ അത് ഉപയോഗപ്പെടുത്താനും ഇന്ത്യയ്ക്കു സാധിക്കുന്നില്ല. രൂപയുടെ മൂല്യത്തകർച്ച സൃഷ്ടിക്കുന്ന പ്രതിസന്ധിയെ റിസർവ് ബാങ്ക് എങ്ങനെ പ്രതിരോധിക്കുമെന്നതിലും നിലവില് വ്യക്തതയില്ല. ഈ പ്രശ്നങ്ങളും കേന്ദ്രത്തിന്റെ പരിഹാര നടപടികളുമെല്ലാം എങ്ങിനെയാണ് ഇന്ത്യൻ സമ്പദ്ഘടനയിൽ സ്വാധീനം ചെലുത്തുക? സാമ്പത്തിക വിദഗ്ധയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് മുൻ പ്രഫസറുമായ ഡോ. മേരി ജോർജ് മനോരമ ഓൺലൈൻ അഭിമുഖ പരമ്പരയായ ‘ദി ഇൻസൈഡറിനോടു’ പ്രതികരിക്കുന്നു.
‘മോദിയുടെ ആ ‘കയറ്റുമതി’ മൻമോഹൻ സിങ് ചെയ്യില്ല; ഇന്ധനവില കുറച്ച് രക്ഷപ്പെടാനാവില്ല’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.