ADVERTISEMENT

ന്യൂഡൽഹി∙ കോൺഗ്രസിൽ നിന്ന് രാജിവച്ചതിൽ മുതിർന്ന നേതാവ് കപിൽ സിബലിനെ ആക്ഷേപിക്കാനില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍. പുറത്തുപോകുന്നവരെ ആക്ഷേപിക്കാനില്ല. അദ്ദേഹം പാർട്ടി വിട്ടത് തിരിച്ചടിയല്ല. തെറ്റുകള്‍ ഉള്‍കൊണ്ട് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഉന്നത നിലവാരമുള്ള കത്താണ് കപിൽ സിബൽ പാർട്ടിക്ക് അയച്ചതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. 

കോൺഗ്രസ് അംഗത്വം രാജിവയ്ക്കുന്നതായി മേയ് 16ന് കപിൽ സിബൽ നേതൃത്വത്തിന് കത്തു നൽകിയിരുന്നു. എന്നാൽ, ഇന്ന് ഉച്ചയോടെയാണ് കോൺഗ്രസ് വിട്ട കാര്യം വെളിപ്പെടുത്തിയത്. പിന്നാലെ, സമാജ്‌വാദി പാര്‍ട്ടി (എസ്പി) പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി രാജ്യസഭയിലേക്ക് മത്സരിക്കാൻ നാമനിർദേശ പത്രികയും നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിശാല സഖ്യമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

English Summary: KC Venugopal on Kapil Sibal's Resignation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com