സുഹൃത്തുക്കളുമായുള്ള ബന്ധം വരെ പൊലീസ് ചികഞ്ഞെന്ന് അര്‍ച്ചന; മോശമായി പെരുമാറിയില്ലെന്ന് പൊലീസുകാരന്‍

Archana Kavi
പൊലീസിൽനിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് അർച്ചന കവി കഴിഞ്ഞദിവസം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ്.
SHARE

കൊച്ചി ∙ നടി അർച്ചന കവിയുടെ ആരോപണം നിഷേധിച്ചു പൊലീസുകാരൻ. അർച്ചനയോടും സുഹൃത്തുക്കളോടും മോശമായി പെരുമാറിയിട്ടില്ലെന്നു പൊലീസുകാരൻ പറഞ്ഞു. പട്രോളിങ്ങിന്റെ ഭാഗമായി വിവരം ശേഖരിച്ചതാണെന്നും ന്യായീകരണം. അതേസമയം, പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. മട്ടാഞ്ചേരി എസിപിക്കാണ് അന്വേഷണച്ചുമതല. പൊലീസുകാരന്റെ ചോദ്യം പരുഷമായിരുന്നുവെന്നും ചോദ്യങ്ങള്‍ ചോദിച്ച രീതി ശരിയല്ലെന്നും അര്‍ച്ചന കവി പറഞ്ഞു.

ഓട്ടോയിൽ സ്ത്രീകൾ മാത്രമുള്ള രാത്രിയാത്രയ്ക്കിടെ കൊച്ചിയിൽ പൊലീസിൽനിന്ന് ഉണ്ടായ ദുരനുഭവം കഴിഞ്ഞദിവസം അർച്ചന കവി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും നടി വ്യക്തമാക്കി. സുഹൃത്തിനും കുടുംബത്തിനും ഒപ്പം വീട്ടിലേക്കു മടങ്ങുമ്പോൾ തടഞ്ഞുനിർത്തിയ പൊലീസ് വളരെ മോശമായാണ് പെരുമാറിയത്. വീട്ടിലേക്കു പോവുകയാണെന്നു പറഞ്ഞപ്പോൾ, എന്തിനാണു പോകുന്നത് എന്നു ചോദിച്ചെന്നും കേരള പൊലീസിനെ ടാഗ് ചെയ്തുള്ള കുറിപ്പിൽ പറയുന്നു.

അർച്ചനയുടെ കുറിപ്പ് ചർച്ചയായതിനെ തുടർന്നാണു പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചത്. ആദ്യത്തെ ഉദ്യോഗസ്ഥൻ മാന്യമായാണു പെരുമാറിയതെന്നും രണ്ടാമത്തെ പൊലീസുകാരൻ മോശമായാണ് ഇടപെട്ടതെന്നും അർച്ചന മനോരമ ന്യൂസിനോടു പറഞ്ഞു.

Archana Kavi
അർച്ചന കവി

‘‘അപമര്യാദയായാണു പൊലീസുകാരൻ പെരുമാറിയത്. രണ്ടിടത്തുവച്ചു ചോദ്യം ചെയ്തു. ഓട്ടോ യാത്രക്കാരോടും കാർ യാത്രക്കാരോടും രണ്ടുരീതി പാടില്ല. ഓട്ടോയിലുണ്ടായിരുന്നു താനും സുഹൃത്തുക്കളും തമ്മിലുള്ള ബന്ധം വരെ പൊലീസ് ചികഞ്ഞുചോദിച്ചു. പൊലീസുകാരന്റെ ചോദ്യങ്ങൾ പരുഷമായിരുന്നു.’’– അർച്ചന വിശദീകരിച്ചു. പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നും പലര്‍ക്കും ഇത്തരം അനുഭവം ഉണ്ടാകുന്നതു കൊണ്ടാണ് വിവരം പങ്കുവച്ചതെന്നും അര്‍ച്ചന പറഞ്ഞു

English Summary: Kerala Police misbehavior to actress Archana Kavi and friends- Follow Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA