ജോർജ് ഡബ്ല്യു ബുഷിനെ വധിക്കാൻ ഇറാഖ് സ്വദേശി പദ്ധതിയിട്ടു; വെളിപ്പെടുത്തൽ

George W. Bush Photo by Cliff Hawkins / GETTY IMAGES NORTH AMERICA / Getty Images via AFP
ജോർജ് ഡബ്ല്യു. ബുഷ്. ഫയൽ ചിത്രം: Cliff Hawkins / GETTY IMAGES NORTH AMERICA / Getty Images via AFP
SHARE

വാഷിങ്ടൻ ∙ മുൻ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷിനെ വധിക്കാൻ യുഎസിൽ രാഷ്ട്രീയ അഭയം തേടിയ ഇറാഖ് സ്വദേശി പദ്ധതിയിട്ടിരുന്നതായി യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് വ്യക്തമാക്കി. ഷിഹാബ് അഹമ്മദ് ഷിഹാബ് എന്ന 52കാരനാണ് പദ്ധതി തയാറാക്കിയത്. ബുഷിനെ വധിക്കാൻ യുഎസിലേക്ക് നാല് ഇറാഖ് പൗരന്മാരെ കടത്താനും ഷിഹാബ് ഒരുങ്ങിയതായി ഫെഡറൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എഫ്ബിഐ വ്യക്തമാക്കി.   

മെക്സിക്കൻ അതിർത്തിയിലൂടെ ഇവരെ യുഎസിലേക്ക് കടത്താനാണ് ശ്രമിച്ചത്. 2003ൽ ഇറാഖ് ആക്രമിക്കാൻ ഉത്തരവിട്ടതിന് തിരിച്ചടിയായാണ് ഈ പദ്ധതി ആസൂത്രണം ചെയ്തത്. ഷിഹാബും മറ്റൊരാളും ബുഷിനെ വധിക്കാനുള്ള പദ്ധതി കൊളംബസ് നഗരത്തിൽ ആസൂത്രണം ചെയ്‌തു. തോക്കുകളും കൃത്രിമ യൂണിഫോം സംഘടിപ്പിക്കുന്നതും ആക്രമണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ സംബന്ധിച്ചും ഇവർ ചർച്ച നടത്തി.

മുൻ ഐഎസ് തലവൻ അബുബക്കർ അൽ ബാഗ്ദാദിയുടെ ബന്ധുവാണ് താനെന്ന് ഷിഹാബ് പറഞ്ഞു. ഇസ്‌ലാമിക് സ്റ്റേറ്റ് അംഗങ്ങളും ഇറാഖ് ഇന്റലിജൻസ് ഏജന്റുമാരെയും ചേർത്തു സംഘം രൂപീകരിക്കാനാണ് തീരുമാനിച്ചത്. ചൊവ്വാഴ്ചയാണ് ഷിഹാബിനെ അറസ്റ്റ് ചെയ്‌തത്‌.  

English Summary: Plot To Kill George W Bush In Revenge For Iraq War Foiled: FBI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA