കോവിഡിനു േശഷം കെഎസ്ആർടിസിക്ക് എന്തു പറ്റി? പ്രതിസന്ധിയിൽനിന്നു പ്രതിസന്ധിയിലേക്ക് പോയി എന്നതാണ് ഉത്തരം. പിന്നെയും അന്വേഷിച്ചാൽ ഒരു കാര്യം വ്യക്തം–കെഎസ്ആർടിസിയെ കൈവിട്ട 10 ലക്ഷം യാത്രക്കാർ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ദിവസവും 29 ലക്ഷം യാത്രക്കാരിലൂടെയായിരുന്നു കോവിഡിന് മുൻപ് കെഎസ്ആർടിസിയുടെ വരുമാനം. ഇവരായിരുന്നു കെഎസ്ആർടിസിയെ പിടിച്ചുനിർത്തിയിരുന്നത്. എന്നാൽ കോവിഡും ലോക്ഡൗണും കാരണം ബസുകളെല്ലാം ഓട്ടം നിർത്തിയപ്പോൾ സ്ഥിരം യാത്രക്കാരില്‍ വലിയൊരു പങ്ക് കെഎസ്ആർടിസിയെ കൈവിട്ടു. നിലവില്‍ കോവിഡ് ഒന്നൊതുങ്ങി എല്ലാം പഴയപടിയായിത്തുടങ്ങിയപ്പോഴും ആ യാത്രക്കാരിൽ പലരും തിരിച്ചെത്തിയിട്ടില്ല. കൃത്യമായി പറഞ്ഞാൽ 10 ലക്ഷത്തോളം യാത്രക്കാർ കെഎസ്ആർടിസിയെ കൈവിട്ടു. അവർ കണ്ടെത്തിയ ബദൽ സംവിധാനങ്ങളിലാണ് ഇപ്പോഴും യാത്ര. മിക്കവരും ഇരുചക്ര വാഹനങ്ങളിലേക്കും കാറുകളിലേക്കും മടങ്ങി. അതിന്റെ ഉദാഹരണം വാഹന വിപണിയിലും കണ്ടു. സെക്കൻഡ് ഹാൻഡ് സ്കൂട്ടറുകളും ബൈക്കുകളും പോലും കിട്ടാനില്ല. കാർ വിൽപനയും കുതിക്കുന്നു. ഇരുചക്ര വാഹന വിപണിയിൽ ഉൽപാദനം ഇരട്ടിയിലേറെയായി. പുതിയ വാഹനങ്ങളുടെ റജിസ്ട്രേഷനുകളും മുൻപെങ്ങുമില്ലാത്ത വിധം തകൃതി. അതോടെ കെഎസ്ആർടിസി കുടുങ്ങി. ഉണ്ടായിരുന്ന 29 ലക്ഷം യാത്രക്കാരിൽ ശരാശരി 19 ലക്ഷം യാത്രക്കാരുമായാണ് നിലവിലെ യാത്ര. ബാക്കി 10 ലക്ഷം പേർ യഥാർഥത്തിൽ എങ്ങോട്ടു പോയി? ഇവരെ മടക്കിക്കൊണ്ടു വരാൻ കെഎസ്ആർടിസിക്കു സാധിക്കുമോ? വിദേശ സെമിനാറിൽ പങ്കെടുത്ത് മടങ്ങിയെത്തിയ കെഎസ്ആർടിസി എംഡിക്ക് മുന്നിൽ പുതിയ വഴികൾ തെളിഞ്ഞോ? അതോ, ശമ്പളം പോലും കൊടുക്കാൻ പണമില്ലാതെ നട്ടം തിരിയുന്ന കോർപറേഷന് ഇരട്ടി പ്രഹരമാകുമോ യാത്രക്കാരുടെ ഈ കൊഴിഞ്ഞുപോക്ക്? എന്താണിനി കെഎസ്ആർടിസിയുടെ ഭാവി?
HIGHLIGHTS
- ‘കാലത്തിനനുസരിച്ച് മാറിയില്ലെങ്കിൽ കെഎസ്ആർടിസി 2030 കടക്കില്ല’
- വിദേശ സെമിനാറിൽ പങ്കെടുത്ത കെഎസ്ആർടിസി എംഡി കണ്ടെത്തിയത് എന്താണ്?