100 പേർക്ക് 120 തോക്ക്!, വെടിയേറ്റു വീഴുന്ന കുരുന്നുകൾ; തോക്കിൽ തോൽക്കുന്ന യുഎസ്

Key Points
  • എന്‍ആർഎക്ക് തോക്കിൽ എന്തു കാര്യം?
  • അറിയാം, അമേരിക്കൻ ഭരണഘടനയിലെ രണ്ടാം ഭേദഗതി
  • തോക്കു നിരോധനത്തിൽ നിലപാടുകൾ ഏറ്റുമുട്ടുമ്പോൾ
gun-shooting-us
പ്രതീകാത്മക ചിത്രം – Niyazz/Shutterstock, മനോരമ ഗ്രാഫിക്സ്
SHARE

തോക്കുകൾ കൈവശം വയ്ക്കാനുള്ള അവകാശത്തിനായി വാദിക്കുന്നവർക്കായി യുഎസിലെ രാഷ്ട്രീയക്കാർ എന്തും കാട്ടിക്കൂട്ടുന്ന പതിവുണ്ടെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു അമേരിക്കൻ സംസ്ഥാനമായ ടെക്‌സസിലെ റിപ്പബ്ലിക്കൻ സെനറ്റർ ടെ‍ഡ് ക്രൂസ് മെഷീൻ ഗണ്ണിൽ ബേക്കൺ (ഒരു തരം പന്നിയിറച്ചി) ചുറ്റി അത് വേവിക്കുന്ന വിഡിയോ. ടെക്സാസിൽ 19 സ്കൂൾ കുട്ടികളടക്കം 21 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പിനു ശേഷം ട്വിറ്ററിൽ ‘പതിവ്’ സങ്കടപ്രതികരണവും പ്രാർഥനയുമായെത്തിയ ക്രൂസിനോട് രൂക്ഷമായാണ് സോഷ്യൽ മീഡിയയും ഡെമോക്രാറ്റ് പാർട്ടി നേതാക്കളും പ്രതികരിച്ചത്. കഴിഞ്ഞ വർഷങ്ങളിലെല്ലാം ഇത്തരത്തിൽ വെടിവയ്പുകള്‍ ഉണ്ടായപ്പോൾ നടത്തിയ പ്രതികരണത്തിലെ അതേ വാക്കുകൾ തന്നെയായിരുന്നു കഴിഞ്ഞ ദിവസവും. 2018–ലെ തിരഞ്ഞെടുപ്പിൽ നാഷനൽ റൈഫിൾസ് അസോസിയേഷൻ (എൻആർഎ) എന്ന തോക്ക് അവകാശത്തിനായി വാദിക്കുന്ന ഏറ്റവും വലിയ ലോബീയിങ് ഗ്രൂപ്പ് അടക്കമുള്ളവരിൽ നിന്ന് ടെഡ് ക്രൂസ് വാങ്ങിയ സംഭാവന 3,09,021 ഡോളറായിരുന്നു; ഈ ‘ഗൺ ലോബി’യിൽ നിന്ന് സംഭാവന വാങ്ങിയ റിപ്പബ്ലിക്കൻ നേതാക്കളിൽ ഏറ്റവും കൂടുതല്‍ ലഭിച്ചതും ടെഡിനു തന്നെ. അമേരിക്കയിൽ തുടരെത്തുടരെയുണ്ടാകുന്ന കൂട്ട വെടിവയ്പുകളുടെ പ്രധാന കാരണം തോക്കുകളുടെ അനിയന്ത്രിതമായ ലഭ്യതയും ഇതിന് യാതൊരു നിയന്ത്രണങ്ങളുമില്ലാത്തതുമാണ് എന്ന വാദം വീണ്ടും ശക്തമായി ഉയർന്നിട്ടുണ്ട്. എന്നാൽ തോക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നു വാദിക്കുന്നവരും നിയന്ത്രണം ആവശ്യമില്ല എന്നു വാദിക്കുന്നവരും ഏകദേശം തുല്യമാണ് എന്നതിനാൽ ഇക്കാര്യത്തിൽ ഉടനടിയൊന്നും വലിയ മാറ്റം ഉണ്ടാകാനും ഇടയില്ല. അമേരിക്കൻ സ്വാതന്ത്ര്യ പോരാട്ടത്തോളം നീണ്ടതാണ് ഇതിന്റെ വേരുകൾ എന്നതിനാൽ തന്നെ പ്രത്യേകിച്ചും. ഡെമോക്രാറ്റുകൾ ഭൂരിഭാഗവും യാഥാസ്ഥിതികരായ റിപ്പബ്ലിക്കന്മാരിൽ ചെറുന്യൂനപക്ഷവുമാണ് തോക്ക് നിയന്ത്രണം ആവശ്യമാണ് എന്നു വാദിക്കുന്നവർ. എന്നാൽ അതിനെ വെല്ലാൻ പോകുന്നതാണ് ‘ഗൺ ലോബി’യും അവരെ പിന്തുണയ്ക്കുന്ന റിപ്പബ്ലിക്കൻ നേതാക്കളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA