ADVERTISEMENT

കൊച്ചി∙ സംസ്ഥാനത്ത് തക്കാളി, ബീന്‍സ് വില നൂറു കടന്ന് കുതിക്കുന്നു. ബീന്‍സിന് നൂറ്റി ഇരുപതും തക്കാളിക്ക് നൂറ്റിപ്പത്തുമാണ് കൊച്ചിയിലെ ചില്ലറ വിപണിയിലെ ഇന്നത്തെ വില. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പൊതുവിപണിയിലേക്കുള്ള തക്കാളിയുടെ വരവും കുറഞ്ഞിട്ടുണ്ട്. 

കഴിഞ്ഞ നവംബറില്‍ ഇരുനൂറ് കടന്ന തക്കാളി വില പിന്നീട് കിലോയ്ക്ക് ഇരുപത് രൂപ വരെയായി കുറഞ്ഞിരുന്നു. ഇപ്പോൾ നിയന്ത്രണം വിട്ട് തക്കാളി വില വീണ്ടും കുതിച്ചു തുടങ്ങി. വിപണിയില്‍ പൊതുവേ വിലക്കുറവുള്ള നാടന്‍ തക്കാളിക്കും ഹൈബ്രിഡ് തക്കാളിക്കും ഒരേ വിലയായി. രണ്ട് തക്കാളിക്കും 110 രൂപയാണ് വില.

തക്കാളിയോട് മത്സരിച്ച് അല്‍പം മുന്‍പില്‍ കുതിപ്പ് തുടരുകയാണ് ബീന്‍സ്. കര്‍ണാടകയിലെ ഹൊസൂരില്‍ നിന്നെത്തുന്ന ബീന്‍സിന് ഇന്നത്തെ വില കിലോയ്ക്ക് 120. തക്കാളിക്കൊപ്പം മലയാളിയുടെ പ്രിയപ്പെട്ട പച്ചക്കറിയായ മുരങ്ങിക്കയും വിലയില്‍ അര്‍ധ സെഞ്ചറി അടിച്ചു കഴിഞ്ഞു. 60 രൂപയാണ് ചില്ലറ വിപണിയില്‍ മുരിങ്ങക്കയുടെ വില. ബ്രോക്കോളി, ഐസ് ബര്‍ഗ് തുടങ്ങിയവുടെ വിലയും കിലോയ്ക്ക് ഇരുന്നൂറ് കടന്നു.

തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍  അടിക്കടിയുണ്ടാകുന്ന ന്യൂനമര്‍ദം കാരണം മഴ പതിവായതോടെ ഉല്‍പാദനം കുറഞ്ഞതാണ് വില കൂടാന്‍ കാരണമാകുന്നത്. നാസിക്കില്‍ നിന്ന് തക്കാളിയെത്തിക്കാനുള്ള ശ്രമവും കൊച്ചിയിലെ പച്ചക്കറി മൊത്തവ്യാപാരികള്‍ തുടങ്ങി.

English Summary: Vegetable price hike Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com