10 ലക്ഷം വിലമതിക്കുന്ന വജ്രം കണ്ടെത്തി വീട്ടമ്മ; 'പുതിയ വീട് വാങ്ങും'

diamond
പ്രതീകാത്മക ചിത്രം
SHARE

ഭോപ്പാൽ ∙ മധ്യപ്രദേശിലെ പന്ന ജില്ലയിൽ 2.08 കാരറ്റ് മതിക്കുന്ന വജ്രം കണ്ടെത്തി വീട്ടമ്മ. മികച്ച ഗുണമേന്മയുള്ള കല്ലാണ് കണ്ടെത്തിയതെന്നും ലേലത്തിൽ ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുമെന്നും അധികൃതർ  വ്യക്തമാക്കി. ചമേലി ബായ് എന്ന വീട്ടമ്മയാണ് വജ്രം കണ്ടെത്തിയത്. കർഷകനായ ഭർത്താവുമൊത്ത് പാട്ടത്തിനെടുത്ത ഭൂമിയിൽനിന്ന് വജ്രം ,കണ്ടെത്തുകയായിരുന്നു. ലേലത്തിൽ മികച്ച വില കിട്ടിയാൽ നഗരത്തിൽ പുതിയൊരു വീട് വാങ്ങുമെന്നും ചമേലി ബായ് പറഞ്ഞു.

അടുത്ത് തന്നെ സർക്കാർ നടപടിക്രമങ്ങൾ പാലിച്ച് ലേലത്തിൽ വജ്രം വിൽപ്പനയ്ക്ക് വയ്ക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. സർക്കാർ നികുതിയും റോയൽറ്റിയും എടുത്തതിന് ശേഷമുള്ള തുക വീട്ടമ്മയ്ക്ക് കൈമാറും. ഈ വർഷം മാർച്ചിലാണ് കൃഷ്ണ-കല്യാൺപൂർ പാടി പ്രദേശത്ത് വജ്ര ഖനനം നടത്താൻ വീട്ടമ്മയും ഭർത്താവ് അരവിന്ദ് സിങ്ങും തീരുമാനിച്ചത്. ഏകദേശം 12 ലക്ഷം കാരറ്റ് വജ്ര നിക്ഷേപമുള്ള ജില്ലയാണ് പന്ന. 

English Summary: Village Housewife Finds Diamond Worth Rs 10 Lakh In Madhya Pradesh Mine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA