ബംഗാളി നടി ബിദിഷ ഫ്ലാറ്റിൽ മരിച്ച നിലയിൽ

bidisha-de-majumdar-1
ബിദിഷ ഡേ മജുംദാർ (Photo: Facebook, @Bidisha De Majumder)
SHARE

കൊൽക്കത്ത∙ ബംഗാളി മോഡലും നടിയുമായ ബിദിഷ ഡേ മജുംദാറിനെ ( 21) കൊൽക്കത്തയിലെ നഗേർബസാറിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ആത്മഹത്യയെന്നാണ് നിഗമനം. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ നാല് മാസമായി ബിദിഷ ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സംഭവത്തിൽ ബരാക്പുർ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആർജി ഖാർ ആശുപത്രിയിലേക്ക് മാറ്റി. ബിദിഷ, അനുഭാബ് ബേര എന്നയാളുമായി പ്രണയത്തിലായിരുന്നു. പ്രണയ ബന്ധത്തിലെ പ്രശ്നങ്ങൾ കാരണം നടി വിഷാദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

മോഡലിങ് രംഗത്തെ അറിയപ്പെടുന്ന മുഖമായ ബിദിഷ, 2021ൽ അനിർബേദ് ചതോപാധ്യായ സംവിധാനം ചെയ്ത ‘ഭാർ- ദ് ക്ലൗൺ’ എന്ന ഷോർട്ട് ഫിലിമിലൂടെയാണ് അഭിനയരംഗത്തെത്തിയത്.

English Summary: Actress Bidisha De Majumdar found dead in her apartment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA