മന്ത്രി പി.രാജീവിന്റെ പേരിൽ വ്യാജ വാട്സാപ് അക്കൗണ്ട് സൃഷ്ടിച്ച് സന്ദേശം; പരാതി

p-rajeev-1
SHARE

തിരുവനന്തപുരം ∙ വ്യവസായ മന്ത്രി പി.രാജീവിന്റെ പേരിൽ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതായി പരാതി. മന്ത്രിയുടെ പേരിൽ വ്യാജ വാട്സാപ് അക്കൗണ്ട് സൃഷ്ടിച്ചാണ് സന്ദേശങ്ങൾ പ്രചരിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിനും ഡിജിപിക്കും പരാതി നൽകി. 8409905089 എന്ന നമ്പറിൽ നിന്ന് മന്ത്രിയുടെ ഫോട്ടോ ഡിപിആയി നൽകിയാണ് സന്ദേശങ്ങൾ അയച്ചത്.

വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് സന്ദേശങ്ങൾ ലഭിച്ചപ്പോഴാണ് തട്ടിപ്പ് നടക്കുന്നതായി ബോധ്യപ്പെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

English Summary: Complaint was lodged by minister P Rajeev for fake Whatsapp message

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA