ADVERTISEMENT

തിരുവനന്തപുരം∙ വിദ്വേഷ പ്രസംഗ കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി. ജോര്‍ജ് വഞ്ചിയൂര്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയില്ല. ഇവിടെ അപേക്ഷ നൽകിയാൽ പിന്നെ കോടതി ജാമ്യം നിഷേധിച്ചാല്‍ മാത്രമേ ജോര്‍ജിന് അപ്പീല്‍ നല്‍കാനാവൂ.

അതേസമയം, ജാമ്യം കിട്ടാതിരിക്കാനാണു പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയതെന്നു ജോര്‍ജിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. പൊലീസ് ബുദ്ധിമുട്ടിക്കുകയാണെന്നും ഹൈക്കോടതിയിൽ ഇന്നു കേസ് പരിഗണിക്കുന്നുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.

മജിസ്ട്രേട്ട് കോടതി ഉത്തരവിനെതിരെ ഇന്നലെ രാത്രി തന്നെ ജോർജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി ഇതു രാവിലെ പരിഗണിക്കും. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇന്നലെ രാത്രി തന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

മതവിദ്വേഷ പ്രസംഗക്കേസില്‍ രണ്ടാഴ്ചത്തേക്കു റിമാന്‍ഡിലായ പി.സി. ജോര്‍ജിനെ പൂജപ്പുര ജില്ലാ ജയിലിലെത്തിച്ചു. ഇന്നലെ കൊച്ചിയില്‍ അറസ്റ്റിലായ ജോര്‍ജിനെ ഇന്നു രാവിലെയാണ് ഫോര്‍ട്ട് പൊലീസ് വഞ്ചിയൂര്‍ കോടതി മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയത്. ജനറല്‍ ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്കുശേഷമാണ് കോടതിയിലെത്തിച്ചത്. പൊലീസ് വാഹനത്തില്‍ വച്ച് കോവിഡ് പരിശോധനയും പൂര്‍ത്തിയാക്കി.

English Summary: PC George didn't give bail application in Vanchiyoor Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com