തിരുവനന്തപുരം∙ തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, തെക്ക് കിഴക്കൻ അറബിക്കടലിന്റെ കൂടുതൽ മേഖലകളിലും മാലദ്വീപ് കന്യാകുമാരി മേഖലയിലും തെക്കൻ ബംഗാൾ ഉൾക്കടലിലും കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 48 മണിക്കൂറിൽ തെക്കൻ അറബിക്കടലിലും മാലദ്വീപ് മുഴുവനും അതിനു സമീപത്തുള്ള ലക്ഷദ്വീപ് മേഖലയിലും കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ട്. കാലവർഷത്തിന്റെ കേരളത്തിലേക്കുള്ള വരവു കേന്ദ്ര കാലാവസ്ഥ വകുപ്പ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
English Summary: Southwest monsoon, Weather update