ക്രിക്കറ്റ് ബാറ്റുകൊണ്ട് ഉൾപ്പെടെ അടി, ഭാര്യയ്‌ക്കെതിരെ സ്കൂൾ പ്രിൻസിപ്പലിന്റെ പരാതി– വിഡിയോ

School-Principal-Beaten-By-Wife
ഭാര്യ ആക്രമിക്കുന്നെന്ന പരാതിയുമായി ഭർത്താവ് കോടതിയിൽ സമർപ്പിച്ച വിഡിയോ ദൃശ്യത്തിൽനിന്ന്
SHARE

അൽവാർ∙ ഭാര്യയുടെ ഗാർഹിക പീഡനത്തിനെതിരെ കോടതിയെ സമീപിച്ച സ്കൂൾ പ്രിൻസിപ്പലായ ഭർത്താവിന് സംരക്ഷണം അനുവദിച്ച് കോടതി. രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ബിവാഡിയിലാണ് സർക്കാർ സ്കൂളിലെ പ്രിൻസിപ്പലായ അജിത് യാദവ് (32), ഭാര്യ സുമൻ യാദവിന്റെ ശാരീരിക പീഡനെത്തിനെതിരെ പരാതി നൽകിയത്.

സുമൻ ക്രിക്കറ്റ് ബാറ്റ്, ഇരുമ്പ് പാൻ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിച്ച് അജിത്തിനെ ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഭാര്യയുടെ ഉപദ്രവം സഹിക്കാനാവാതെ അജിത് വീട്ടിനുള്ളിൽ ഘടിപ്പിച്ച സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഇതു സഹിതമാണ് അജിത് കോടതിയെ സമീപിച്ചത്.

ഏഴു വർഷം മുൻപായിരുന്നു അജിത്തും സുമനും തമ്മിലുള്ള പ്രണയവിവാഹം. ഇരുവർക്കും ആറു വയസ്സുള്ള ഒരു ആൺകുട്ടിയുമുണ്ട്. കുട്ടിയുടെ മുൻപിൽവച്ച് ഉൾപ്പെടെ അജിത്തിനെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇപ്പോൾ ഹരിയാനയിലെ ഖർഖാര സർക്കാർ സ്കൂളിൽ ജോലി ചെയ്യുന്ന അജിത്, ഭാര്യയുമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്.

കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഭാര്യ തന്നെ ഉപദ്രവിക്കുന്നുണ്ടെന്ന് അജിത് പരാതിയിൽ പറയുന്നു. ദാമ്പത്യജീവിതം സംരക്ഷിക്കുന്നതിനായാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നും അജിത് പറഞ്ഞു. സംഭവത്തിൽ ഭാര്യയുടെ മൊഴിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

English Summary: School Principal Beaten By Wife, Court Orders Security After Plea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA