ADVERTISEMENT

തിരുവനന്തപുരം∙ വ്യവസായ മന്ത്രിയെന്ന പേരിൽ പണം തട്ടിയെടുക്കാനുള്ള നീക്കത്തിനു പിന്നാലെ വ്യാജ വാട്സാപ് അക്കൗണ്ട് ഉണ്ടാക്കി ധനമന്ത്രിയുടെ പേരിലും പണത്തട്ടിപ്പിനു ശ്രമം. ഉത്തർപ്രദേശിലെ നമ്പരിൽനിന്നാണ് മന്ത്രിയുടെ സുഹൃത്തുക്കൾക്കും ധനവകുപ്പിലെ ഉദ്യോഗസ്ഥർക്കും സന്ദേശമെത്തിയതെന്ന് അധികൃതർ പറയുന്നു.

ഹായ്, എവിടെയാണ് തുടങ്ങിയ സന്ദേശങ്ങളാണ് മിക്കപേർക്കും ലഭിച്ചത്. ധനവകുപ്പിലെ ഒരു ഉദ്യോഗസ്ഥനു പണം ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിച്ചു. മന്ത്രിയുടെ ഫോട്ടോയാണ് വാട്സാപ് ഡിപിയായി നൽകിയിരുന്നത്. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഡിജിപിക്കു പരാതി നൽകി. 

വ്യവസായ മന്ത്രി പി.രാജീവിന്റെ ഫോട്ടോ ഡിപിയാക്കിയ 8409905089 എന്ന നമ്പറിൽനിന്നാണ് പണം ആവശ്യപ്പെട്ട് വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർക്കു സന്ദേശം പോയത്. ഗൂഗിൾ പേ ആയി പണം അയയ്ക്കാനാണ് ആവശ്യപ്പെട്ടതെന്നു മന്ത്രിയുടെ ഓഫിസ് അറിയിച്ചു. തുക എത്രയെന്നു വ്യക്തമാക്കിയിരുന്നില്ല.

ഉദ്യോഗസ്ഥർക്ക് സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് മന്ത്രിയുടെ ഓഫിസിനെ അറിയിച്ചപ്പോഴാണ് തട്ടിപ്പ് നടക്കുന്നതായി ബോധ്യപ്പെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് ആഭ്യന്തരവകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നൽകിയ കത്തിൽ മന്ത്രി ആവശ്യപ്പെട്ടു.

English Summary: Attempt to extort money in the name of Finance minister personal staff receives WhatsApp message

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com