ADVERTISEMENT

കൊച്ചി∙ തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വോട്ടര്‍മാര്‍  മറുപടി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജോ ജോസഫിനെ ആദ്യം സഭയുടെ പ്രതിനിധിയാക്കാന്‍ ശ്രമിച്ചു. പിന്നെയാണ് വ്യാജ വിഡിയോ പ്രചരിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഒരു തിരഞ്ഞെടുപ്പ് ഘട്ടത്തിൽ യുഡിഎഫിനെ പോലുള്ള ഒരു മുന്നണി അധപ്പതിക്കാൻ പാടുണ്ടോ? മാന്യമായി ജീവിക്കുന്ന ഒരു കുടുംബത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പ്രചരണം തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനു വേണ്ടിയാണെങ്കിൽ നമ്മുടെ നാട്ടിലെ പ്രബുദ്ധരായ വോട്ടമാർ അതിന് കൃത്യമായ മറുപടി നൽകും.’– പിണറായി വിജയൻ പറഞ്ഞു. 

English Summary : CM Pinarayi Vijayan about sleaze video circulating in the name of Jo Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com