‘മുഖ്യമന്ത്രി കേരളത്തെ താലിബാൻവത്കരിക്കുന്നു; വർ​ഗീയ സംഘടനകളുമായി രഹസ്യ ചർച്ച’

1248-k-surendran
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ (ഫയൽ ചിത്രം)
SHARE

കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കരയിൽ തീവ്രവാദ-വർ​ഗീയ സംഘടനാ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ചകൾ നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി മുസ്‌ലിം വോട്ടുകൾ ഏകീകരിക്കാൻ ശ്രമിക്കുകയാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

മറ്റു മന്ത്രിമാരും ഇത്തരം നേതാക്കളെ കാണുന്നുണ്ട്. പിഡിപി ഇടത് സഖ്യകക്ഷിയെ പോലെയാണ് പ്രവർത്തിക്കുന്നത്. സിപിഎം എംഎൽഎമാരും നേതാക്കളുമാണ് പിഡിപി കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്നത്. പോപ്പുലർ ഫ്രണ്ടും ഇടതുപക്ഷത്തിനൊപ്പമാണ്. പി.സി. ജോർജിനെ മറയാക്കി 20% വരുന്ന മുസ്‌ലിം വോട്ട് പൂർണമായും പിടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

കേരളത്തിലെ മതഭീകരവാദത്തെ കുറിച്ചു മിണ്ടാത്ത മുഖ്യമന്ത്രി വടക്കോട്ട് നോക്കി വിലപിക്കുകയാണ്. ആലപ്പുഴയിൽ കലാപാഹ്വാനം നടത്തിയവരെ സംരക്ഷിക്കുന്ന പിണറായി വിജയൻ ഉത്തരേന്ത്യയിലേക്കു കണ്ണുംനട്ടിരിക്കുകയാണ്. യാസിൻ മാലിക്കിനെ വെറുതെ വിടണമെന്നു ആവശ്യപ്പെട്ട പാർട്ടിയാണു സിപിഎം. ജനങ്ങളെ മതപരമായി അകറ്റി വോട്ടു നേടാനുള്ള തന്ത്രമാണ് സിപിഎമ്മിനുള്ളത്.

കേരളത്തെ താലിബാൻവൽക്കരിക്കുകയാണ് മുഖ്യമന്ത്രി. വികസനത്തെ കുറിച്ചു മുഖ്യമന്ത്രി ഇപ്പോൾ സംസാരിക്കുന്നില്ല. പോപ്പുലർ ഫ്രണ്ടിനെ സഹായിച്ചാൽ മുസ്‌ലിം വോട്ട് കിട്ടുമെന്ന ചിന്ത ആ സമുദായത്തെ അപമാനിക്കുന്നതിന് തുല്യമാണ്. യുഡിഎഫിനു പോപ്പുലർ ഫ്രണ്ടിനെ തള്ളിപ്പറയാൻ സാധിക്കുന്നില്ല. ധ്രുവീകരണത്തിനു വേണ്ടിയാണ് ഇരു മുന്നണികളും ശ്രമിക്കുന്നതെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.

ലൗ ജിഹാദിനെതിരെ സംസാരിച്ചതിന‌ു പാലാ ബിഷപ്പിനെതിരെ സർക്കാർ കേസ് എടുത്തപ്പോൾ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അം​ഗം ജോർജ് എം തോമസിനെതിരെ പാർട്ടി നടപടിയാണെടുത്തത്. ക്രൈസ്തവ സമൂഹത്തെ വേട്ടയാടുന്ന മുഖ്യമന്ത്രിയാണ് ബിജെപിയെ കുറ്റം പറയുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

English Summary: CPM polarizing Minority votes in Thrikkakara: says K. Surendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA