പൊലീസിനെതിരെ തോക്ക് ചൂണ്ടി: യുവാവിന് 4 മണിക്കൂർ പരോൾ, സ്വീകരണം– വിഡിയോ

Shahrukh Pathan
പൊലീസിനെതിരെ തോക്കു ചൂണ്ടുന്ന ഷാറൂഖ് പഠാൻ (ഫയൽ ചിത്രം)
SHARE

ന്യൂഡൽഹി ∙ ഡൽഹി കലാപത്തിനിടെ പൊലീസുകാരനെതിരെ തോക്കുചൂണ്ടിയ യുവാവിനു പരോളിൽ വമ്പൻ സ്വീകരണം. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരത്തെ തുടർന്നുണ്ടായ കലാപത്തിലാണു ഷാറൂഖ് പഠാൻ തോക്കു ചൂണ്ടിയത്. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. 65 വയസ്സുള്ള അസുഖബാധിതനായ പിതാവിനെ വീട്ടിലെത്തി കാണാനാണു നാലു മണിക്കൂർ പരോളിൽ ഷാറൂഖ് ജയിലിൽനിന്ന് ഇറങ്ങിയത്.

വഴിനീളെ മുദ്രാവാക്യം വിളിച്ചു സ്വീകരണമൊരുക്കിയാണ് അനുയായികൾ ഷാറൂഖിനെ വരവേറ്റത്. മേയ് 23ന് നടന്ന സംഭവത്തിന്റെ വിഡിയോ വൈറലാണ്. വീട്ടിലേക്കുള്ള ഇടവഴിയിലെല്ലാം ഷാറൂഖിനെ കാണാൻ ആളുകൾ തടിച്ചുകൂടിയിരുന്നു. 2020 മാർച്ച് മൂന്നിനാണ് ഉത്തർപ്രദേശിലെ ശ്യാമിലി ജില്ലയിൽനിന്നു ഷാറൂഖിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ ജാഫറാബാദ് മൗജ്പുർ റോഡിൽ പൗരത്വ നിയമത്തിനെതിരായ സമരത്തിനിടെ പൊലീസും സമരക്കാരും ഏറ്റുമുട്ടിയിരുന്നു. നിരായുധനായ പൊലീസുകാരനെതിരെയാണു ഷാറൂഖ് തോക്കു ചൂണ്ടിയത്.

ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു മാർച്ചിൽ ഇയാൾ ഹർജി നൽകിയെങ്കിലും കോടതി നിരസിച്ചു. പിതാവിന് അസുഖമാണെന്നും കാണണമെന്നും പറഞ്ഞു വീണ്ടും കോടതിയെ സമീപിച്ചു. ഇതേത്തുടർന്നാണു ‘മാനുഷിക പരിഗണന’ വച്ച് നാലു മണിക്കൂർ പരോൾ നൽകാൻ കോടതി തീരുമാനിച്ചത്. മോഡലിങ്ങിൽ താൽപര്യമുള്ള ഷാറൂഖ്, ടിക് ടോക് വിഡിയോ താരമാണ്. കലാപത്തിനിടെ ഇയാൾ 3 വെടിയുതിർത്തെന്നാണു പൊലീസ് പറയുന്നത്.

English Summary: Delhi riots accused Sharukh Pathan gets hero's welcome as he reaches home on 4-hour parole

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA