‘അർഹതപ്പെട്ടവർ പുറത്തായോ?’; മോചനത്തിനുള്ള തടവുകാരുടെ പട്ടിക തിരിച്ചയച്ച് ഗവർണർ

arif-mohammad-khan-12
ആരിഫ് മുഹമ്മദ് ഖാൻ
SHARE

തിരുവനന്തപുരം∙ ജയിൽ മോചനത്തിനായി സർക്കാർ നൽകിയ ശുപാർശ പട്ടികയിൽ വിശദീകരണം ചോദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചൻ ഉൾപ്പെടെയുള്ളവരടങ്ങിയ 33 അംഗ പട്ടിക ഗവർണർ തിരിച്ചയച്ചു.

ജയിൽ മോചനത്തിനു യോഗ്യതയുള്ള തടവുകാരുടെ പട്ടിക തയാറാക്കുന്നതിനായി സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥസമിതിയെ നിയോഗിച്ചിരുന്നു. ഈ ഉദ്യോഗസ്ഥ സമിതി നൽകിയ 69 പേരുടെ പട്ടിക സംസ്ഥാന സർക്കാർ 33 ആയി ചുരുക്കിയിരുന്നു. എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക ചുരുക്കിയതെന്നാണ് ഗവർണർ ഉന്നയിക്കുന്ന പ്രധാന ചോദ്യം.

പട്ടിക സർക്കാർ ചുരുക്കിയപ്പോൾ ജയിൽ മോചനത്തിന് അർഹതപ്പെട്ട ആരെങ്കിലും പുറത്തായിട്ടുണ്ടോ എന്നും രാജ്ഭവൻ ചോദിക്കുന്നു. ജയിൽ ഉപദേശക സമിതിയുടെ തീരുമാനം അനുസരിച്ചാണ് തടവുകാരുടെ മോചന പട്ടിക തയാറാക്കുന്നത്. എന്നാൽ ഇത്തവണ പ്രത്യേക ഉദ്യോഗസ്ഥസമിതിയെ ഇതിനായി നിയോഗിച്ചത് എന്തിനാണെന്ന് വിശദീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് 33 ജീവപര്യന്തം തടവുകാരെ മോചിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇവരിൽ 14 പേർ രാഷ്ട്രീയ തടവുകാരാണ്. എട്ടു പേർ സിപിഎം പ്രവർത്തകരാണ്. ബാക്കിയുള്ളവർ ബിജെപി – ആർഎസ്എസ് പ്രവർത്തകർ. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരാണിവർ.

സിപിഎം പ്രവർത്തകരെ കൊലപ്പെടുത്തിയ ബിജെപി പ്രവർത്തകരും, ബിജെപിക്കാരെ കൊലപ്പെടുത്തിയ സിപിഎമ്മുകാരും പട്ടികയിലുണ്ട്. കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനു പുറമേ കുപ്പണ മദ്യദുരന്ത കേസിലെ ഒന്നാം പ്രതി തമ്പിയും പട്ടികയിലുണ്ട്.

English Summary : Governor asks explaination for prisoners list to release given by government   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA