ന്യൂഡൽഹി ∙ മരിച്ചാലും ബിജെപിയിലേക്കില്ലെന്നു കോൺഗ്രസിൽനിന്ന് രാജിവച്ച മുതിർന്ന നേതാവ് കപിൽ സിബൽ. ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരാനില്ല. പാർലമെന്റിൽ സ്വതന്ത്ര ശബ്ദമായി നിലകൊള്ളും. രാജ്യസഭാ സ്ഥാനാർഥിയായപ്പോൾ സമാജ്‌വാദി പാര്‍ട്ടി പിന്തുണച്ചത് അസാധാരണ അവസരമായി കാണുന്നെന്നും സിബൽ മനോരമ ന്യൂസിനോടു പറഞ്ഞു.
കോൺഗ്രസിനോടു വിരോധമില്ല. ജി23 ഇനി എന്ത് വേണമെന്നു നേതാക്കള്‍ തീരുമാനിക്കട്ടെ. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടക്കം എല്ലാ നേതാക്കളുമായും നല്ല ബന്ധമാണുള്ളത്. ഉദയ്പുർ പ്രഖ്യാപനത്തെ കുറിച്ചു ചിന്തിച്ചിട്ടില്ലെന്നും സിബൽ വ്യക്തമാക്കി.
English Summary: I will never joined in BJP says former congress leader Kapil Sibal