ADVERTISEMENT

കോഴിക്കോട്∙ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ തൂണുകള്‍ക്കിടയില്‍ സ്വിഫ്റ്റ് ബസ് കുടുങ്ങി. ബെംഗളൂരുവിൽനിന്ന് കോഴിക്കോട് എത്തിയ KL 15 എ 2323 ബസാണ് കുടുങ്ങിയത്. ഗ്ലാസ് പൊട്ടിക്കുകയോ തൂൺ മുറിക്കുകയോ ചെയ്യാതെ ബസ് പുറത്തിറക്കാനാകാത്ത സ്ഥിതിയായായിരുന്നു. മൂന്നു മണിക്കൂർ ശ്രമത്തിനൊടുവിൽ ബസ് പുറത്തിറക്കി. ഒരു ഗർഡർ പൊളിച്ചുമാറ്റേണ്ടിവന്നു.

1248-ksrtc-swift
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ സ്വിഫ്റ്റ് ബസ് പുറത്തെത്തിക്കാനുള്ള ശ്രമം

കോഴിക്കോട് ബസ് സ്റ്റാൻഡിന്റെ അശാസ്ത്രീയ നിര്‍മ്മിതി സംബന്ധിച്ച പരാതികൾക്കിടെയാണു സംഭവം. രാവിലെ യാത്ര പുറപ്പെടുന്നതിനു മുൻപായി വാഹനം പുറത്തേക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണു സംഭവം. തൂണുകൾക്കിടയിൽ പില്ലർ ഗാർഡ് ഉള്ളതിനാൽ ബസ് പുറത്തേക്ക് എടുക്കാൻ കഴിയാതെയായി വിൻഡോ ഗ്ലാസുകൾ പൊട്ടുമെന്ന് ആയപ്പോൾ ബസ് ട്രാക്കിൽ തന്നെ നിർത്തേണ്ടിവന്നു. ഒടുവിൽ വർക്ക്ഷോപ്പിലെ ജീവനക്കാർ എത്തി ഗാർഡ് അഴിച്ചു മാറ്റുകയായിരുന്നു.

പരിചയസമ്പന്നരായ ഡ്രൈവർമാർ ഉണ്ടെങ്കിൽ ട്രാക്കിൽ കയറിയ ബസ്സിനെ പുറത്തേക്ക് എടുക്കാൻ കഴിയും. എന്നാൽ റിസ്ക് എടുക്കാൻ തയാറാകാത്തതിനാൽ ഡ്രൈവർമാരും ഇതിന് ശ്രമിച്ചില്ല.

English Summary: KSRTC Swift bus stuck between pillars in Kozhikode bus stand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com