161 വർഷങ്ങൾക്കു മുൻപ്, കൃത്യമായി പറഞ്ഞാൽ 1861 മാർച്ച് 12. ഇന്നുള്ള കേരളത്തിന്റെ മണ്ണിലേക്ക് തീവണ്ടി ചൂളം വിളിച്ചെത്തിയത് അന്നായിരുന്നു. മലബാറിലെ ഏറ്റവും വലിയ തുറമുഖമായ ബേപ്പൂരിൽനിന്ന് കേരളത്തിലെ വലിയ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ തിരൂരിലേക്കായിരുന്നു ആ ട്രെയിൻ സർവീസ്. 30.5 കിലോമീറ്ററാണ് ബേപ്പൂരൂനിന്ന് തിരൂരിലേക്കുള്ള ദൂരം. ബ്രിട്ടനിൽനിന്നു മദ്രാസ് വഴി കപ്പലിലാണ് തീവണ്ടിയുടെ എൻജിനും കോച്ചും ചാലിയത്ത് എത്തിച്ചത്. പുറങ്കടലിൽവച്ച് അവ പത്തേമാരികളിലേക്ക് മാറ്റി. പല ഭാഗങ്ങളായി കൊണ്ടുവന്ന യന്ത്രങ്ങൾ പിന്നീട് കൂട്ടിയിണക്കി. തിരുച്ചിറപ്പള്ളി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന സൗത്ത് ഇന്ത്യൻ റെയിൽവേ കമ്പനിയാണ് പാളം നിർമിച്ച് പദ്ധതി യാഥാർഥ്യമാക്കിയത്. അന്ന് കേരളത്തിന്റെ റെയിൽവേ കൂവി തുടങ്ങുകയായിരുന്നു.
‘ഇരിമ്പുപാതയിലെ പുകവണ്ടി’; റെയിൽവേയ്ക്ക് ‘സ്വർണ നെറ്റിപ്പട്ടം’ കെട്ടിയ കൊച്ചി രാജാവും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.