‘ആ മന്ത്രിസഭാ തീരുമാനം ചതി’; എന്തുകൊണ്ട് കേന്ദ്രം കാട്ടുപന്നിയെ ക്ഷുദ്രജീവിയാക്കുന്നില്ല?

wild-boar-main
ചിത്രത്തിനു കടപ്പാട്: Shutterstock/Dipankar Photography
SHARE

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്കും, അധികാരപ്പെടുത്താൻ സെക്രട്ടറിമാർക്കും അധികാരം നൽകി വനം വകുപ്പ് നടപടികൾ ലഘൂകരിച്ചെങ്കിലും വിവാദങ്ങൾ ഒടുങ്ങുന്നില്ല. കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതനെതിരെ മനേക ഗാന്ധി എംപി തന്നെ രംഗത്തെത്തി. സർക്കാർ നടപടികൾ കണ്ണിൽ പൊടിയിടാൻ മാത്രമുള്ളതാണെന്ന ആരോപണവുമായി കർഷക സംഘടനകളും മുന്നോട്ടു വന്നു. ഇരു ഭാഗത്തു നിന്നുമുള്ള ആക്രമണത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ശല്യക്കാരായ ‘ക്ഷുദ്രജീവി’കളുടെ (വെർമിൻ) പട്ടികയിലേക്ക് കാട്ടു പന്നികളെ ഉൾപ്പെടുത്തുകയാണ് ശാശ്വതമായ പരിഹാരം എന്ന അഭിപ്രായത്തിലാണ് വനം വകുപ്പ് ഇപ്പോൾ. എന്നാൽ ഇതിന് കേന്ദ്രം ഇതുവരെ തയാറായിട്ടില്ല. എന്തുകൊണ്ടാണത്? കാട്ടു പന്നികളെ ‘വെർമിൻ’ ആയി പ്രഖ്യാപിച്ച് സംരക്ഷിത പട്ടികയിലെ മൂന്നാം ഷെഡ്യൂളിൽ നിന്ന് അഞ്ചാം ഷെഡ്യൂളിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് കേരളം മൂന്നു തവണയാണ് കേന്ദ്രത്തിന് കത്തെഴുതിയത്. തുടക്കത്തിൽ നടപടിക്രമങ്ങളിലെ പോരായ്മകൾ പറഞ്ഞ് തിരിച്ചയച്ച കേന്ദ്രം ഒടുവിൽ അങ്ങനെയൊരു പ്രഖ്യാപനം ഉണ്ടാകില്ലെന്നും വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകൾ ഉപയോഗിച്ചു തന്നെ തദ്ദേശ സ്ഥാനപങ്ങളുടെ സഹായത്തോടെ കാട്ടുപന്നികളെ വെടി വയ്ക്കാവുന്നതേ ഉള്ളൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതു പ്രകാരമാണ് കേരളം ഒടുവിൽ ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. എന്നാല്‍ ഇത് എത്രമാത്രം പ്രാവർത്തികമാകും?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA