ADVERTISEMENT

ന്യൂഡൽഹി ∙ വിവിധ മേഖലകളിലായി 60 ലക്ഷം ജോലി ഒഴിവുകൾ വെറുതെ കിടക്കുന്നെന്ന ഗുരുതര ആരോപണവുമായി ബിജെപി എംപി വരുൺ ഗാന്ധി. ‘കഴിഞ്ഞ മൂന്നു ദശാബ്ദക്കാലത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്ത് ഇപ്പോഴുള്ളത്. കോടിക്കണക്കിന് യുവാക്കൾ തൊഴിലില്ലാതെ ദുരിതത്തിൽ നിൽക്കുമ്പോൾ 60 ലക്ഷം പോസ്റ്റുകളാണ് സർക്കാർ കണക്കുകൾ പ്രകാരം വെറുതെ ഇട്ടിരിക്കുന്നത്. 

ഇതിൽ സർക്കാർ ഒന്നും ചെയ്യുന്നില്ല. രാജ്യത്തെ ചെറുപ്പക്കാർ ഇത്തരം വസ്തുതകൾ അറിഞ്ഞിരിക്കണം. ഭരണതലത്തിലെ അലംഭാവമാണ് രാജ്യത്തെ നിരവധി ചെറുപ്പക്കാർക്ക് തൊഴിൽ ലഭിക്കാതിരിക്കാൻ കാരണം.’- വരുൺ പറഞ്ഞു. ഇതിനു മുൻപും ഭരണകക്ഷിയായ ബിജെപിക്കെതിരെ വരുൺ നിലപാടെടുത്തിട്ടുണ്ട്. കാർഷിക നിയമങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രത്തിനെതിരെ വരുൺ ശബ്ദമുയർത്തിയിരുന്നു.

English Summary: "60 Lakh Government Posts Vacant": BJP's Varun Gandhi Jabs Centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com