ADVERTISEMENT

മാനന്തവാടി∙ നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. ഉത്തര്‍പ്രദേശ് ബല്‍റാംപൂര്‍ ഗോമതി സ്വദേശി ദുര്‍ഗപ്രസാദ്(37), ബല്‍റാംപൂര്‍ കിതുര സ്വദേശി തുളസിറാം(30) എന്നിവരാണു മരിച്ചത്. ചങ്ങാടക്കടവില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. വാഹനം ഇടിച്ചു റോഡില്‍ കിടന്ന ദുര്‍ഗപ്രസാദിനെ അതുവഴി പോയ തോണിച്ചാല്‍ സ്വദേശി അനിലാണു സ്വന്തം വാഹനത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. വൈകാതെ മരിച്ചു.

ഇടിയുടെ ആഘാതത്തില്‍ തുളസി റാം റോഡില്‍നിന്നു പുഴയിലേക്കു തെറിച്ചുവീണു. അഗ്നി-രക്ഷാസേനയാണു മൃതദേഹം കണ്ടെടുത്ത് ആശുപത്രിയിലെത്തിച്ചത്. ദുര്‍ഗപ്രസാദിനും തുളസിറാമിനും ഒപ്പമുണ്ടായിരുന്ന അംഗ്യാറാം പരുക്കില്ലാതെ രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട കാറില്‍ ഉണ്ടായിരുന്ന തോണിച്ചാല്‍ സ്വദേശി കോളാറയില്‍ ടോബിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദുർഗാപ്രസാദ്, തുളസീറാം
ദുർഗാപ്രസാദ്, തുളസീറാം

നിയന്ത്രണംവിട്ട് ചങ്ങാടക്കടവ് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചശേഷമാണു കാര്‍ നടന്നുപോകുകയായിരുന്ന അതിഥി തൊഴിലാളികളുടെ ദേഹത്ത് തട്ടിയത്. ഓടി മാറിയതാണ് അംഗ്യാറാമിനു രക്ഷയായത്.

English Summary: A car accident in Wayanad Mananthavady, killed two pedestrians

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com