അടിയേറ്റ് കൊല്ലപ്പെട്ട ലൈംഗികത്തൊഴിലാളി: സുപ്രീംകോടതി യഥാർഥത്തിൽ പറഞ്ഞതെന്ത്?

sex-workers-supreme-court-main-img
സുപ്രീം കോടതി (ഇടത്), ലൈംഗികത്തൊഴിലാളികളുടെ ജീവിതദുരിതം വ്യക്തമാക്കുന്ന ശിൽപം. കൊൽക്കത്തയിൽനിന്നുള്ള കാഴ്ച (വലത്– ചിത്രം: Abhishek Sah Photography/Shutterstock)
SHARE

ലൈംഗികത്തൊഴിൽ നിയമവിരുദ്ധമല്ലെന്നും ഇതിന്റെ നിയമസാധുത ഇന്ത്യയിലെ പരമോന്നത കോടതി ശരിവച്ചുവെന്നുമെല്ലാമുള്ള വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായിരുന്നു. എന്നാൽ, സത്യത്തിൽ ഈ വിഷയത്തെ കോടതി സമീപിച്ചതു മറ്റൊരു രീതിയിലായിരുന്നുവെന്നും ‘വാർത്തകളിൽ’ വന്നതു പലതും കോടതിയുടെ വാക്കുകളായിരുന്നില്ലെന്നും ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവു വായിക്കുന്നവർക്കു വ്യക്തമാകും. ഏതുതൊഴിലുമായിക്കൊള്ളട്ടെ, എല്ലാ പൗരന്മാർക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നു ഭരണഘടനയുടെ 21–ാം വകുപ്പ് ഓർമിപ്പിച്ചു കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ലൈംഗികത്തൊഴിൽ നിയമപരകമാകുന്നതുമായി ബന്ധപ്പെട്ട പലതും കോടതി തന്നെ നിയോഗിച്ച സമിതിയുടേതായിരുന്നു. ഇക്കാര്യത്തിൽ അഭിപ്രായമോ തീർപ്പോ പറയുന്നതിനു പകരം ഇക്കാര്യങ്ങളിൽ കേന്ദ്ര സർക്കാരിനുള്ള വിയോജിപ്പ് അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. ലൈംഗികത്തൊഴിൽ ചെയ്യേണ്ടി വരുന്നവരുടെ ദൈന്യതയും അവഗണനയും അവർ നേരിടുന്ന മനുഷ്യവാകാശപ്രശ്നങ്ങളുമെല്ലാം പരിഗണിക്കുമ്പോൾ ഈ ഇടക്കാല ഉത്തരവിനു പക്ഷേ പ്രാധാന്യമേറെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA