കോഴിക്കോട് ബസ് സ്റ്റാൻഡിന്റെ തൂണുകൾക്കിടയിൽ ആ സ്വിഫ്റ്റ് ബസ് കുരുങ്ങിക്കിടന്ന കിടപ്പ് കണ്ടായിരുന്നോ? ഒന്നു കാണേണ്ടതായിരുന്നു ആ കിടപ്പ്. എല്ലാം ജോറായി. സ്വിഫ്റ്റ് ബസ് ഇപ്പോൾ വിവാദത്തിലാണ്. കോഴിക്കോട് ബസ് സ്റ്റാൻഡ് പണ്ടേ വിവാദത്തിലാണ്. അശാസ്ത്രീയ നിർമാണമാണ് കാരണം. സ്വിഫ്റ്റിന്റെ ‘തല’ കുരുങ്ങിയതോടെ വിവാദം വേറെ ലെവലായി. സ്വിഫ്റ്റ് ബസ് വീണ്ടും വൈറലായി. നേരത്തേ ‘ഫെയ്ക്ക്’ ഗോവൻ യാത്രയും തുടർച്ചയായുണ്ടായ ബസ് അപകടവും ബസിടിച്ച് ഒരാൾ മരിച്ചതുമെല്ലാം വിവാദമായിരുന്നു. അതിൽനിന്നെല്ലാം ഒരുവിധം തലയൂരി വരുമ്പോഴാണ് സ്വിഫ്റ്റിന്റെ തല കോഴിക്കോട്ടെ ബസ് സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ കുരുങ്ങിയത്. അവിടെയും പക്ഷേ ‘രക്ഷപ്പെടുത്താൻ’ ആൾക്കാരുണ്ടായിരുന്നു. കുറച്ചേറെ മണിക്കൂറുകൾ അധ്വാനിച്ചാണെങ്കിലും അതും സാധിച്ചെടുത്തു. എങ്ങനെയാണ് സ്വിഫ്റ്റ് ബസ് ഒടുവിൽ തൂണുകൾക്കിടയിൽനിന്നു രക്ഷപ്പെട്ടത്?
തൂണ് ചതിച്ചാശാനേ! ‘ചെറ്യേ സ്പാനറിനും’ രക്ഷിക്കാനായില്ല സ്വിഫ്റ്റിനെ; ഒടുവിൽ...?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.