ADVERTISEMENT

ന്യൂഡൽഹി∙ മുന്‍ എംപിമാര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കി. മുന്‍ എംപിമാര്‍ക്ക് മറ്റു ജനപ്രതിനിധികളുടെ പദവിയോ, സര്‍ക്കാര്‍ പദവികള്‍ വഹിച്ച് അതിന്‍റെ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റി ഒപ്പം എംപി പെന്‍ഷനും വാങ്ങാന്‍ ഇനി കഴിയില്ല. പദവികള്‍ വഹിക്കുന്നില്ലെന്നും പ്രതിഫലം വാങ്ങുന്നില്ലെന്നും പെന്‍ഷന്‍റെ അപേക്ഷ ഫോമിനൊപ്പം വ്യക്തമാക്കണം. പുതിയ വ്യവസ്ഥകള്‍ അടങ്ങിയ വിജ്ഞാപനം പുറത്തിറക്കി. 

പാര്‍ലമെന്‍റിന്‍റെ സംയുക്ത സമിതി കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിയശേഷം ലോക്സഭാ സ്പീക്കറുടെയും ഉപരാഷ്ട്രപതിയുടെയും അനുമതിയോടെയാണ് പുതിയ നിര്‍ദേശം പുറത്തിറക്കിയത്. മുന്‍ എംപിമാര്‍ക്ക് പെന്‍ഷനായി രാജ്യസഭയിലെയോ, ലോക്സഭയിലെയോ സെക്രട്ടറി ജനറല്‍മാര്‍ക്ക് അപേക്ഷ നല്‍കേണ്ടത്. വ്യക്തി വിവരങ്ങള്‍, എംപിയായിരുന്ന കാലയളവ് എന്നിവ നല്‍കിയ ശേഷമാണ് മറ്റു പദവികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കേണ്ടത്. 

∙ രാഷ്ട്രപതിയോ, ഉപരാഷ്ട്രപതിയോ ഗവര്‍ണറോ ആകരുത്. 

∙ നിലവില്‍ രാജ്യസഭാ, ലോക്സഭാ എംപിയോ നിയമസഭാംഗമോ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമോ ആകരുത്. 

∙ കേന്ദ്രസര്‍ക്കാരിന്‍റെയോ സംസ്ഥാനസര്‍ക്കാരിന്‍റെയോ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലെ കോര്‍പ്പറേഷനുകളുടെയോ ശമ്പളം വാങ്ങുന്ന ജീവനക്കാരനാകരുത്. 

∙സര്‍ക്കാരുകളുടെയോ,കോര്‍പ്പറേഷനുകളുടെയോ തദ്ദേശസ്ഥാപനങ്ങളുടെയോ പ്രതിഫലം കൈപ്പറ്റരുത്. 

ഇക്കാര്യങ്ങള്‍ അപേക്ഷ ഫോമിൽ വ്യക്തമാക്കണം. മുന്‍ എംപിക്ക് ആദ്യ ടേമിന് 25,000 രൂപയും പിന്നീടുള്ള ഒാരോ വര്‍ഷത്തിനും 2,000 രൂപ വീതവുമാണ് പ്രതിമാസ പെന്‍ഷന്‍.

English Summary: Central Government issues new guidlines for ex mp pension.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com