ADVERTISEMENT

കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയനേപ്പോലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മതഭീകരവാദികളോടു മൃദുസമീപനമാണുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍. ഹിന്ദു, ക്രിസ്ത്യന്‍ സമൂഹത്തിന് ഇടതു, വലതു മുന്നണികളോട് ഇക്കാര്യത്തിൽ പ്രതിഷേധമുണ്ട്. ഇത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് സുരേന്ദ്രന്‍ മനോരമ ന്യൂസിനോടു പറഞ്ഞു.

‘‘പി.സി.ജോർജിന്റെ അറസ്റ്റും ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ടിന്റെ പ്രകടനവും വലിയ വിഭാഗം ജനങ്ങൾക്കിടയിൽ ഒരുപാടു കാര്യങ്ങളെ സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടുണ്ട്. പി.സി.ജോര്‍ജിന്റെ മുകളിൽ ആരോപിക്കപ്പെട്ട കുറ്റത്തേക്കാൾ ഭീകരമായ കുറ്റങ്ങൾ ആരോപിക്കപ്പെട്ടവരെ സംരക്ഷിക്കുകയും അവർക്കു സര്‍ക്കാർ പാരിതോഷികവും നൽകുന്ന സന്ദർഭമാണ്. അതുകൊണ്ടാണ് പി.സി.ജോർജിന്റെ നിലപാടു പ്രസക്തമാകുന്നത്.’’ – സുരേന്ദ്രൻ പറഞ്ഞു.

‘‘മതപരമായ ധ്രുവീകരണത്തിന്റെ രാഷ്ട്രീയം തിരഞ്ഞെടുപ്പുകളിൽ ഉന്നയിക്കാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഹിന്ദു സമൂഹത്തിനും ക്രൈസ്തവ സമൂഹത്തിനും കേരളത്തിൽ പൊതുവെ ഇടതുപക്ഷത്തെപ്പോലെ വലതുപക്ഷത്തോടും ശക്തമായ വിയോജിപ്പുണ്ട്. മതഭീകരവാദികളോടുള്ള നിലപാട് പിണറായി വിജയനെപ്പോലെ വി.‍ഡി.സതീശനും സ്വീകരിക്കുന്നുണ്ട്’’ – സുരേന്ദ്രൻ ആരോപിച്ചു.

എന്റോട്ട് എങ്ങോട്ട്? വിഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ....

English Summary: K Surendran slams LDF, UDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com