പുതിയ ആസ്ഥാനത്തുണ്ടോ ബിജെപിക്ക് കേരള മുഖ്യമന്ത്രി ഓഫിസ്? ‘ഉയരം കൂട്ടി’ സിപിഎമ്മും

new-bjp-office-akg-centre
തിരുവനന്തപുരത്ത് നിർമാണം പുരോഗമിക്കുന്ന ബിജെപി ആസ്ഥാന മന്ദിരം (ഇടത്), എകെജി സെന്റര്‍ (വലത്)
SHARE

തിരുവനന്തപുരം∙ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു സിപിഎമ്മിന്റെയും ബിജെപിയുടെയും തന്ത്രങ്ങൾ ഒരുങ്ങുന്നത് ‘വേറെ ലെവലിൽ’ ആകും. പുത്തൻ ആസ്ഥാന മന്ദിരങ്ങളിൽ ഇരുന്നാകും നേതാക്കൾ സംസ്ഥാന രാഷ്ട്രീയത്തിലെ കൂട്ടിക്കിഴിക്കലുകൾ നടത്തുക. ആദ്യം പൂർത്തിയാകാനുള്ള മത്സരത്തിൽ മുന്നേറുകയാണ് ഇരു പാർട്ടികളുടെയും സംസ്ഥാന ഓഫിസ് മന്ദിരങ്ങൾ. അഞ്ചുവർഷം മുൻപു നിർമാണം തുടങ്ങിയ ബിജെപി ഓഫിസ് ഈ ഒക്ടോബറിലെ വിജയദശമി ദിനത്തിൽ ഉദ്ഘാടനം ചെയ്തേക്കും. കൃത്യമായ കണക്കുകൂട്ടലിൽ മുന്നേറിയാൽ സിപിഎം ഓഫിസ് 2024 ഫെബ്രുവരിയിൽ യാഥാർഥ്യമാകും. പ്രൗഢിയിലും സൗകര്യത്തിലും ഒന്നിനോടൊന്നു കിട പിടിക്കുമെങ്കിലും വലുപ്പത്തിൽ നേരിയ മുൻതൂക്കം ബിജെപി ഓഫിസിനാണ്. സിപിഎം ഓഫിസിനേക്കാൾ 2090 ചതുരശ്ര അടി അധികമാണു ബിജെപി ഓഫിസിന്റെ വിസ്തീർണം. സിപിഎം ഓഫിസ് വിസ്തീർണം 57,910 ചതുരശ്ര അടിയാണെങ്കിൽ ബിജെപി ഓഫിസ് 60,000 ചതുരശ്ര അടിയാണ്. എന്നാൽ ഉയരത്തിൽ മുൻപിൽ സിപിഎം ഓഫിസായിരിക്കും. 9 നിലകളാണു നിർമിക്കുന്നത്. ബിജെപി ഓഫിസ് 7 നിലകളിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA