കേരള പൊലീസല്ല, പിന്നിൽ പിണറായിയുടെ ഊളന്മാർ: നോട്ടിസ് തളളി പി.സി. ജോർജ്

pc-george-4
പി.സി.ജോർജ്
SHARE

കോട്ടയം∙ പൊലീസ് നോട്ടിസ് തളളി മുൻ എംഎൽഎ പി.സി.ജോര്‍ജ് ഇന്ന് തൃക്കാക്കരയിൽ ബിജെപിയുടെ പ്രചാരണത്തിൽ പങ്കെടുക്കും. വിദ്വേഷ പ്രസംഗക്കേസിൽ ചോദ്യം ചെയ്യലിനായി ഇന്നു രാവിലെ 11 ന് തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ഓഫിസിൽ ഹാജരാകാൻ പി.സി.ജോർജി‍നു പൊലീസ് നോ‍ട്ടിസ് നൽകിയെങ്കിലും അദ്ദേഹം ഹാജരാകില്ലെന്ന് അറിയിക്കുകയായിരുന്നു. 

‘തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ജനാധിപത്യപരമായ കടമയാണ്. ഇന്ന് തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കുകയാണ്. പൊലീസിന്റെ അറസ്റ്റും റിമാൻഡും കാരണം ഇതുവരെ എനിക്കവിടെ പോകാൻ കഴിഞ്ഞില്ല. എന്റെ പ്രവർത്തകർ അല്ലെങ്കിൽ അനുഭാവികൾ ആർക്കു വോട്ടു ചെയ്യണമെന്നു പറയാൻ എനിക്ക് ഉത്തരവാദിത്തമുണ്ട്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിളിക്കുന്നിടത്തു ചോദ്യം ചെയ്യലിനു ഹാജരാകാൻ ഞാൻ തയാറാണ്. ഇതുവരെ ഞാൻ ഒളിച്ചിട്ടില്ല.’–പി.സി.ജോർജ് പറഞ്ഞു. 

പിണറായിയുടെ വൃത്തികെട്ട രാഷ്ട്രീയമാണ് പൊലീസ് നീക്കത്തിനു പിന്നിലെന്ന് പി.സി.ജോര്‍ജ് ആരോപിച്ചു. തൃക്കാക്കര തിരഞ്ഞെടുപ്പ് ഇല്ലായിരുന്നെങ്കിൽ തനിക്കെതിരെ എഫ്ഐആർ പോലുമിടാൻ ഇവർ തയാറാകില്ലാ‌യിരുന്നു. ഇതു വെറും കള്ളക്കേസാണ്. ഒരു ജനപ്രതിനിധിയായിനിന്ന് 33 കൊല്ലം നിയമം നർമിച്ച താൻ എങ്ങനെയാണു നിയമം ലംഘിക്കുന്നതെന്നും പി.സി ചോദിച്ചു. കേരള പൊലീസല്ല, പിണറായിയുടെ ഊളന്‍മാരാണിതെന്നും ജോർജ് ആരോപിച്ചു. കേരള പൊലീസ് വരട്ടെ താൻ അനുസരിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

English Summary PC George against Kerala police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA