ഏറ്റവും സ്വീകാര്യന്‍ രാജ്നാഥ് സിങ്, രണ്ടാമത് ഗഡ്കരി; അമിത് ഷാ മൂന്നാമതെന്ന് സർവേ

USA-INDIA-DIPLOMACY
രാജ്നാഥ് സിങ് (Photo: MICHAEL MCCOY / POOL / AFP)
SHARE

ന്യൂഡൽഹി ∙ കേന്ദ്രത്തിലെ നരേന്ദ്ര മോദി മന്ത്രിസഭയിലെ ഏറ്റവും സ്വീകാര്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്ന് സർവേ ഫലം. മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാര്‍ 8 വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തില്‍ എൻഡിഎ വോട്ടർമാർക്കും എൻഡിഎ ഇതര വോട്ടർമാർക്കും ഇടയിൽ നടത്തിയ െഎഎഎന്‍എസ്–സി വോട്ടര്‍ സര്‍വേയിലാണു രാജ്‌നാഥ് ഒന്നാമതെത്തിയത്.

ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ് രണ്ടാം സ്ഥാനത്ത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമാണ് മൂന്നാം സ്ഥാനത്തുള്ളത്. ബിജെപിക്കാര്‍ക്കിടയില്‍ അമിത് ഷായ്ക്ക് സ്വീകാര്യതയുള്ളപ്പോള്‍, പ്രതിപക്ഷ രാഷ്ട്രീയത്തിലുള്ളവർക്കിടയിൽ എസ്.ജയ്ശങ്കറിനാണ് സ്വീകാര്യത.

പട്ടിക വിഭാഗങ്ങള്‍ക്കിടയില്‍ വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനിക്കും മുന്നാക്ക ഹിന്ദു, മുസ്‍ലിം, സിഖ് വിഭാഗങ്ങള്‍ക്കിടയില്‍ രാജ്നാഥ് സിങ്ങിനും ക്രൈസ്തവര്‍ക്കിടയില്‍ നിതിന്‍ ഗഡ്കരിക്കും വീട്ടമ്മമാര്‍ക്കിടയില്‍ ജല്‍ശക്തി മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിനുമാണ് പിന്തുണയെന്നു സർവേയിൽ പറയുന്നു.

English Summary: Rajnath Singh top performing minister in Modi cabinet among NDA, non-NDA voters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS