‘എടാ സുരേഷ്ഗോപിയേ..’; സിനിമാ സ്റ്റൈലിൽ പാഞ്ഞടുത്ത് താരം; ‘മുഖ്യമന്ത്രി ചികിൽസിച്ചാ മതി’

suresh-gopi-thrikkakara
തൃക്കാക്കരയിൽ ബിജെപി സ്ഥാനാർഥിയുടെ പ്രചരണത്തിനിടെ തന്റെ പ്രസംഗം തടസപ്പെടുത്തിയവർക്കു നേരെ ക്ഷുഭിതനാകുന്ന സുരേഷ് ഗോപി
SHARE

കൊച്ചി∙ തൃക്കാക്കരയിൽ ബിജെപിയുടെ പ്രചാരണത്തിനെത്തിയ സുരേഷ് ഗോപിയെ അവഹേളിച്ചവരെ വേദിയിൽ തന്നെ സിനിമാ സ്റ്റൈലിൽ നേരിട്ടു താരം. എ.എൻ.രാധാകൃഷ്ണന്റെ പ്രചാരണവുമായി ബന്ധപ്പെട്ടാണു ശനിയാഴ്ച അദ്ദേഹം െകാച്ചിയിൽ എത്തിയത്.

ഒട്ടേറെ യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തു സംസാരിച്ചു. ഇക്കൂട്ടത്തിലെ ഒരുവേദിയിൽ പ്രസംഗിക്കാൻ എത്തിയപ്പോഴാണ് എതിർപാർട്ടിയിലെ ചിലർ പ്രസംഗം തടസ്സപ്പെടുത്തി ബഹളം വച്ചത്. ‘എടാ സുരേഷ് ഗോപിയെ..’ എന്ന വിളിയോടെയാണു തുടക്കം. ഇതു തുടർന്നതോടെ, പോടാ.. എന്ന് പറഞ്ഞ് സിനിമാസ്റ്റൈലിൽ സുരേഷ് ഗോപി പാഞ്ഞുചെന്നു. ഇതോടെ പ്രശ്നക്കാർ സ്ഥലംവിട്ടു.

‘അത് ആരാണെന്നു മനസിലായി കാണുമല്ലോ അല്ലേ. അത്രയുള്ളൂ അസുഖം. അതൊരു അസുഖമാണ്. മുഖ്യമന്ത്രി ചികിൽസിച്ചാ മതി. ഇതാണ് ഈ നാടിന്റെ കുഴപ്പം. അസഹിഷ്ണുത. മറ്റുള്ളവരുടെ പുറത്ത് അടിച്ചേൽപ്പിക്കാനുള്ള ശ്രമം. ആർക്കാണ് അസഹിഷ്ണുത എന്നു മനസിലായല്ലോ അല്ലേ..’ വേദിയിൽ തിരിച്ചെത്തി സുരേഷ് ഗോപി പറഞ്ഞു.

English Summary : Suresh Gopi's election campaign at Thrikkakara for NDA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA