ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസിൽ ആരംഭിച്ച ക്ലാസ് മുറി മണക്കാട് ടിടിഐയിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഉപയോഗശൂന്യമായ ലോ ഫ്ലോർ ബസുകളാണ് കെഎസ്ആർടിസി സ്കൂളിനു നൽകിയത്.

രണ്ടു ബസുകളാണ് മണക്കാട് ടിടിഐയ്ക്ക് അനുവദിച്ചത്. താൽപര്യമുള്ള സ്കൂളുകൾക്കെല്ലാം ബസുകൾ നൽകുമെന്നാണു സർക്കാർ നിലപാട്. ബസിനെ ക്ലാസ് മുറിയാക്കിയാലോ എന്ന ആശയം വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയാണു മുന്നോട്ടുവച്ചത്. ഗതാഗതമന്ത്രി ആന്റണി രാജു സമ്മതം അറിയിച്ചു. സർക്കാരിന്റെയും പിടിഎയുടെയും ഫണ്ട് ഉപയോഗിച്ചാണ് 3 ലക്ഷത്തോളം രൂപ ചെലവാക്കി ബസ് നവീകരിച്ചത്. രണ്ടാമത്തെ ബസിന്റെ നവീകരണം പൂർത്തിയായിട്ടില്ല.

ബസിന് ഉയരം വർധിപ്പിച്ച് മുകളിലെ നിലയിൽ വിനോദത്തിനുള്ള സ്ഥലമൊരുക്കിയിട്ടുണ്ട്. നാലാം ക്ലാസുവരെയുള്ള കുട്ടികൾക്കു ബസിലെ സൗകര്യങ്ങൾ ഉപയോഗിക്കാം. സ്ഥിരം ക്ലാസ് മുറിയാക്കി ബസിനെ മാറ്റാൻ ആലോചിക്കുന്നില്ലെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. ടിവി കാണുന്നതിനും പുസ്തകം വായിക്കുന്നതിനും വിനോദത്തിനുമെല്ലാം ഉപയോഗിക്കാനാണു തീരുമാനം. ബസിൽ എസിയും എൽഇഡി ടിവിയുമുണ്ട്. ബുക്കുകൾ വയ്ക്കുന്നതിന് പ്രത്യേക അറകളുണ്ട്. ഇരിക്കാൻ കസേരയും മേശയും തയാറാക്കിയിട്ടുണ്ട്.

English Summary: KSRTC low floor bus class room inauguration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com