വിജയ് ബാബു ബുധനാഴ്ച പുലർച്ചെ എത്തും?; ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി

vijay-babu-1
വിജയ് ബാബു (ഫയൽ ചിത്രം)
SHARE

കൊച്ചി∙ പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. കേസ് ഇന്ന് പരിഗണിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. അതേസമയം, ദുബായിലുള്ള വിജയ് ബാബു ബുധനാഴ്ച തിരിച്ചെത്തുമെന്ന് സൂചന. ബുധനാഴ്ച പുലർച്ചെയുള്ള ദുബായ്–കൊച്ചി വിമാനത്തിൽ ടിക്കറ്റ് എടുത്തെന്നാണ് വിവരം. ഇന്നു രാവിലെ എത്താനാണ് നേരത്തേ ടിക്കറ്റ് എടുത്തിരുന്നത്. 

ഇന്നത്തേക്ക് എടുത്ത ടിക്കറ്റ് വിജയ് ബാബു റദ്ദാക്കിയതായി പൊലീസ് അറിയിച്ചിരുന്നു. മടക്കയാത്ര ടിക്കറ്റ് ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചതിനെ തുടർന്ന്, ഇന്നു രാവിലെ 9ന് ദുബായിൽ നിന്നു കൊച്ചിയിലേക്കെത്തുന്ന എമിറേറ്റ്സ് വിമാനത്തിന്റെ ടിക്കറ്റ് വിജയ് ബാബുവിന്റെ അഭിഭാഷകർ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ഇന്നത്തെ ഇമിഗ്രേഷൻ ലിസ്റ്റിൽ വിജയ് ബാബുവിന്റെ പേര് കണ്ടെത്താനായില്ല. കോടതി അറസ്റ്റ് തടഞ്ഞിട്ടില്ലാത്തതിനാല്‍ വിമാനത്താവളത്തില്‍വച്ചു അറസ്റ്റ് ചെയ്തേക്കാമെന്ന സൂചന മുന്നിൽകണ്ടാണ് ഇന്നത്തേക്കുള്ള ടിക്കറ്റ് റദ്ദാക്കിയതെന്നാണ് വിവരം.

English Summary: Vijay Babus' anticipatory bail plea hearing postponed to tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS