ADVERTISEMENT

കോഴിക്കോട്∙ നാദാപുരത്തിനടുത്ത് ഉമ്മത്തൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർഥികളിൽ ഒരാൾ മരിച്ചു. മുടവന്തേരിയിലെ കൊയ്യലോത്ത് മൊയ്തുവിന്റെ മകൻ മുഹമ്മദ് (13) ആണ് മരിച്ചത്. പാറക്കടവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച കുട്ടിയെ ഉടൻതന്നെ നാദാപുരം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. തുടർന്നു വിദഗ്ധ ചികിത്സയ്ക്കായി വടകരയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാറക്കടവ് ദാറുൽ ഹുദയിലെ വിദ്യാർഥിയാണ് മുഹമ്മദ്. മാതാവ് ഫാത്തിമ.

ummathoor-river
ഉമ്മത്തൂർ പുഴയോരത്ത് തടിച്ചുകൂടിയ ജനം.

ഉമ്മത്തൂർ ഹൈസ്കൂളിനടുത്തുള്ള പുഴയിലാണ് അപകടം. ആറു കുട്ടികളാണ് കുളിക്കാനെത്തിയ സംഘത്തിൽ ഉണ്ടായിരുന്നത്. മുഹമ്മദിന്റെ സുഹൃത്ത് മിസ്ഹബിന് വേണ്ടിയുള്ള തിരച്ചിലാണ് നടക്കുന്നത്.  നാദാപുരം ഫയർഫോഴ്‌സും നാട്ടുകാരുമാണ് തിരച്ചിൽ നടത്തുന്നത്.

തിരച്ചിലിനിടയിൽ യുവാവിന് പാമ്പുകടിയേറ്റു. ഉമ്മത്തൂരിലെ മുഹമ്മദിനാണ് കടിയേറ്റത്.

English Summary: Students fall into Ummathoor River

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com