തെലുങ്ക് താരം മൈഥിലി ആത്മഹത്യയ്ക്കു ശ്രമിച്ചു; ആശുപത്രിയിലെത്തിച്ച് പൊലീസ്‌

മൈഥിലി
മൈഥിലി. Photo@Twitter
SHARE

ഹൈദരാബാദ്∙ തെലുങ്ക് ടെലിവിഷൻ താരം മൈഥിലി ആത്മഹത്യയ്ക്കു ശ്രമിച്ചു. എട്ട് ബ്രീസറുകളും (ആൽക്കഹോളിക് ഫ്രൂട്ട് ‍‍ഡ്രിങ്ക്), ഉറക്ക ഗുളികകളും കഴിച്ചാണു നടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. തിങ്കളാഴ്ച വൈകിട്ട് പഞ്ചഗുട്ട പൊലീസ് സ്റ്റേഷനിലേക്കു വിളിച്ച മൈഥിലി ഭർത്താവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഭർത്താവിന്റെ വാഹനം പിടിച്ചെടുത്തില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും നടി പൊലീസിനോടു പറഞ്ഞതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനു പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ചു.

മൊബൈൽ സിഗ്നൽ നോക്കി നടിയുടെ വീട്ടിലെത്തിയ പൊലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ബോധമില്ലാതെ കിടക്കുന്ന അവസ്ഥയിലാണ് നടിയെ കണ്ടെത്തിയത്. ആശുപത്രിയിൽ ചികിത്സ തേടിയ നടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.

ആറു മാസം മുന്‍പ് മൈഥിലി ഭര്‍ത്താവിനെതിരെ പരാതി നൽകിയിരുന്നു. നടിയെ ഉപദ്രവിച്ച സംഭവത്തിൽ ഭർത്താവിനും മറ്റു നാലു പേർക്കുമെതിരായിട്ടായിരുന്നു പരാതി. ഈ കേസിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി. സൂര്യപേട്ട് ജില്ലയിലെ മൊത്തെ പൊലീസ് സ്റ്റേഷനിലും മൈഥിലി ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ പരാതി നൽകിയിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary: Telugu TV actress Maithili attempts suicide, rescued by cops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS