തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പോളിങ് അവസാനിച്ചു; വോട്ടു ചെയ്തത് 68.75%

voting machine
വോട്ടിംഗ് യന്ത്രങ്ങൾ സ്‌ട്രോങ് റൂമിലേക്ക് മാറ്റുന്നു
SHARE

കൊച്ചി∙ തൃക്കാക്കരയിൽ പോളിങ് സമയം പൂർത്തിയായപ്പോൾ 68.75% പേർ വോട്ട് ചെയ്തു. 1,96,805 വോട്ടർമാരിൽ 1,35,143 പേരാണ് വോട്ടു ചെയ്തത്. മൂന്നു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയ തൃക്കാക്കര മണ്ഡലത്തിലെ ജനങ്ങൾ വിധി എഴുതി. ഇനി വെള്ളിയാഴ്ച വരെ ഫലം അറിയാനുള്ള കാത്തിരിപ്പാണ്.  

Bharat Mata College Voters
തൃക്കാക്കര ഭാരതമാതാ കോളജിലെ ബൂത്തിൽ വോട്ടു ചെയ്തശേഷം സൗഹൃദം പങ്കിടുന്നവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

രാവിലെ 10 വരെ 23.79 ശതമാനമായ പോളിങ് 11 മണി ആയപ്പോൾ 31.58 ശതമാനത്തിലെത്തി. 12 വരെ ആകയുള്ള 239 പോളിങ് ബൂത്തുകളില്‍ 39.31% പോളിങ് രേഖപ്പെടുത്തി. ആറാം മണിക്കൂറിൽ പോളിങ് 45% പിന്നിട്ടു. ആദ്യ മണിക്കൂറുകളിൽ കഴിഞ്ഞ വർഷത്തേതിലും മികച്ച പോളിങ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് സാധാരണ നിലയിലായി. അതിനിടെ വൈറ്റില പൊന്നുരുന്നി ബൂത്തിൽ കള്ളവോട്ടിനു ശ്രമിച്ച ഒരാൾ പിടിയിൽ. യുഡിഎഫ് ബൂത്ത് ഏജന്റുമാരാണ് പരാതിപ്പെട്ടത്.

Sajna Shaji Vennala Voters
തൃക്കാക്കര മണ്ഡലത്തിലെ ഏക ട്രാൻസ്ജെൻഡർ വോട്ടർ സജ്ന ഷാജി വെണ്ണല ഹൈസ്കൂളിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം(ഇടത്ത്), വെണ്ണല സ്കൂളിൽ വോട്ടു ചെയ്യാൻ എത്തിയവർ വരി നിൽക്കുന്നു(വലത്ത്).ചിത്രങ്ങൾ∙ ടോണി ഡൊമിനിക്

യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് പാലാരിവട്ടം പൈപ്പ്‌ലൈൻ ജംക്‌ഷനിലെ ബൂത്ത് 50ലും എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് വാഴക്കാലയിലെ 140–ാം നമ്പർ ബൂത്തിലും വോട്ടു രേഖപ്പെടുത്തി. അതിനിടെ മോട്ടിച്ചോട് ബൂത്തിൽ പ്രിസൈഡിങ് ഓഫിസർ മദ്യപിച്ചെന്ന് ആക്ഷേപത്തെ തുടർന്നു പകരം ആളെ നിയമിച്ചു.

thrikkakara-2

പി.ടി.തോമസ് എംഎൽഎയുടെ നിര്യാണംമൂലം ഒഴിവുവന്ന നിയമസഭാ സീറ്റിലേക്കാണു തിരഞ്ഞെടുപ്പ്. ആകെയുള്ള 1,96,805 വോട്ടർമാരിൽ 1,01,530 പേർ വനിതകളാണ്. ഒരു ട്രാൻസ്ജെൻഡറുമുണ്ട്. പോളിങ്ങിനുശേഷം ബാലറ്റ് യൂണിറ്റുകൾ മഹാരാജാസ് കോളജിലെ സ്ട്രോങ് റൂമിലേക്കു മാറ്റും. ജൂൺ 3നു രാവിലെ എട്ടിനാണ് വോട്ടെണ്ണൽ തുടങ്ങുക. 6 തപാൽ വോട്ടുകളും 83 സർവീസ് വോട്ടും മണ്ഡലത്തിലുണ്ട്.

LIVE UPDATES

വിവാദങ്ങൾ പുറത്ത് ആളിക്കത്തിയെങ്കിലും അകമേ ചിട്ടയായ പ്രചാരണ പ്രവർത്തനങ്ങളാണു മുന്നണികൾ നടത്തിയത്. മുന്നണികൾക്കായി മന്ത്രിമാരും എംഎൽഎമാരും മുതിർന്ന നേതാക്കളും വീടുകൾ കയറിയിറങ്ങി വോട്ടുതേടി.

English Summary: Thrikkakara by-election live updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS